തിരുവനന്തപുരം: പാപ്പനംകോട് മേഖലയില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് യുവമോര്‍ച്ച. പാപ്പനംകോട് കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവറിന് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അദ്ദേഹത്തോടൊപ്പം ജോലി ചെയ്തിരുന്ന മുഴുവന്‍ സഹപ്രവര്‍ത്തകരെയും ക്വാറന്റൈനില്‍ പ്രവേശിപ്പിക്കണം. അദ്ദേഹം പോകാന്‍ ഇടയുള്ള പാപ്പനംകോട് പ്രദേശത്തെ വ്യാപാരസ്ഥാപനങ്ങളിലുള്ളവരെയും ക്വാറന്റൈനിലേക്ക് മാറ്റണമെന്നും യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി പാപ്പനംകോട് നന്ദു ആവശ്യപ്പെട്ടു.
രോഗബാധ സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ നിരവധിപേര്‍ പാപ്പനംകോട് മേഖലയില്‍ ഉള്ളതിനാല്‍ പ്രദേശത്ത് സമ്പൂര്‍ണ അടച്ചുപൂട്ടല്‍ പ്രഖ്യാപിക്കുകയും കഴിവതും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്തി സമൂഹവ്യാപന സാധ്യതകള്‍ തടയാന്‍ അധികൃതര്‍ നടപടികള്‍ കൈക്കൊള്ളണം. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് മതിയായ സുരക്ഷാ ഉപകരണങ്ങള്‍ സര്‍ക്കാര്‍ ലഭ്യമാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: