മെഡിക്കല്‍കോളേജ്: കൊറോണ ബാധിച്ച് മരിച്ച വഞ്ചിയൂര്‍ സ്വദേശിയുടെ ഭാര്യ ജോലി ചെയ്യുന്ന പേട്ട കെപ്കോ വിപണന കേന്ദ്രത്തില്‍ യാതൊരു കോവിഡ് മാനദണ്ഡങ്ങളും പാലിക്കുന്നില്ലെന്ന് പരാതി. ഇറച്ചി വേര്‍തിരിക്കുന്ന വിഭാഗത്തിലാണ് ഇവര്‍ ജോലിനോക്കുന്നത്.
ഇതേ തുടര്‍ന്ന് കൂടെ ജോലി നോക്കുന്ന പതിനാലോളം പേരെ ക്വാറന്റൈനിലാക്കി. എന്നാല്‍ ഇവിടെ പ്രവര്‍ത്തിക്കുന്ന റസ്റ്റോറന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിട്ടില്ല. നിരവധിപേര്‍ ഇവിടെ ദിനംപ്രതി ഭക്ഷണം കഴിക്കാന്‍ എത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: