ബദിയടുക്ക: നീര്‍ത്തട പദ്ധതികള്‍ മെല്ലെപ്പോക്കിലെന്ന് ആക്ഷേപം. ജനുവരിയില്‍ തുടങ്ങി ജൂണില്‍ തീരേണ്ട പദ്ധതികളാണ് പാതിവഴിയിലായത്. ജില്ലയിലെ 13 നീര്‍ത്തട പദ്ധതികളില്‍ 9 ലും പകുതി മാത്രമാണ് നടപ്പിലായത്. മുഗു, കുഞ്ചാര്‍, ബനത്പാടി എന്നിവിടങ്ങളില്‍ പദ്ധതി പൂര്ണമായപ്പോള് ചെരിപ്പാടി, പെട്ടിക്കുന്ന്, ബെജ്ജ, പെര്‍മുദെ, കടാര്‍, കാറടുക്ക, സമല്ലം പെര്‍ളടുക്ക, പുതിയപറമ്പ് തവനം, മലാംകടവ്, പള്ളഞ്ചി എന്നിവിടങ്ങളില്‍ 50 ശതമാനമാണ് നടന്നത്.
ദ്രുതഗതിയില്‍ പണി നടക്കേണ്ട മാര്‍ച്ച്, ഏപ്രില്‍, മേയ് മാസത്തില്‍ പണി നടന്നില്ല. നീര്‍ത്തടം, കുളങ്ങള്‍ എന്നിവയുടെ പണി നടക്കേണ്ട സമയമായിരുന്നു ഇത്. ജനുവരിയില്‍ തുടങ്ങി ജൂണില്‍ തീര്‍ക്കേണ്ട പദ്ധതിയാണിത്. കിണര്‍ റീചാര്‍ജ്, ഫലവൃക്ഷത്തൈകള്‍, വെള്ളക്കെട്ട് സംരക്ഷണം എന്നിവയാണ് ഇപ്പോള്‍ നടക്കുന്നത്.
1506 ഹെക്ടര്‍ വിസ്തൃതിയുള്ള മുഗു നീര്‍ത്തട പദ്ധതിയിലെ 269.50 ഹെക്ടര്‍ സ്ഥലത്തെ 300 കര്‍ഷകരെ ഉള്‍പ്പെടുത്തിയുള്ള പദ്ധതിയാണിത്. നാല് വര്‍ഷങ്ങളിലായി 69.25 ലക്ഷം രൂപയുടെ വിവിധ പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കുന്നത്. ഇതില്‍ 56.14 ലക്ഷം രൂപ നബാര്‍ഡ് ധനസഹായവും,13.16 ലക്ഷം ഗുണഭോക്താക്കളുടെ വിഹിതവുമാണ്.
സിമന്റ് തടയണ, കിണര്‍ റീചാര്‍ജിങ്, ജൈവവളം, ഡോളോമൈറ്റ്, കമ്പോസ്റ്റ് കുഴികള്‍, കീടനാശിനികളുടെ ഉത്പാദനവും ഉപയോഗവും എന്നിവ നടപ്പിലാക്കും. 100 കര്‍ഷകരുടെ കൃഷിഭൂമിയിലെ മണ്ണ് പരിശോധിച്ചു സോയില്‍ ഹെല്‍ത്ത് കാര്‍ഡ് നല്‍കും. കാര്‍ഷിക ഇന്‍ഷുറന്‍സ് പദ്ധതിയിലേക്കുള്ള 200 കര്‍ഷകരെ ഉള്‍പ്പെടുത്താനുള്ള ശ്രമം നടത്തും. മുഗുവില്‍ നെടുഗള, ഹൊസമനെ, ഖണ്ഡിഗെ എന്നിവിടങ്ങളില്‍ നീര്‍ത്തടങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി കൃഷിഭൂമി, കാര്‍ഷിക വിളകള്‍, ജലസ്രോതസ്സുകള്‍ എന്നിവയ്ക്ക് വന്നിരിക്കുന്ന മാറ്റങ്ങള്‍ കാരണമുള്ള ആഘാതം കുറയ്ക്കുകയെന്നതാണ് മണ്ണ് പരിശോധനയുടെ ലക്ഷ്യം. 4 വര്‍ഷമാണ് പദ്ധതി കാലാവധി. നബാര്‍ഡ് ജര്‍മന്‍ ബാങ്കായ കെഎഫ്ഡബ്ള്യു ധനസഹോയത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണിത്. നീലേശ്വരത്തെ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് (സിആര്‍ഡി)യാണ് മാര്‍ഗ നിര്ദേശങ്ങങ്ങളോടെ 2008-14 കാലയളവില്‍ നടപ്പിലാക്കിയ പദ്ധതിയുടെ തുടര്‍ച്ചയായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: