കോഴിക്കോട്: കൊറോണ പ്രതിരോധത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പാളിച്ചയിലും അഴിമതിയിലും പ്രതിഷേധിച്ച് ബിജെപി ജില്ലാ കമ്മറ്റി പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. കിഡ്സണ്‍ കോര്‍ണറില്‍ നടന്ന ധര്‍ണ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്തു.
കോവിഡ് 19നെ നേരിടുന്ന കാര്യത്തില്‍ കുറ്റകരമായ അലസതയും അലംഭാവവുമാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്. ഇതു മറയ്ക്കാന്‍ കേന്ദ്രവിരുദ്ധ പ്രസ്താവന കളുമായി എത്തുകയാണ് മുഖ്യമന്ത്രിയും സിപിഎം നേതാ ക്കളുമെന്നും എം.ടി. രമേശ് അഭിപ്രായപ്പെട്ടു. കോവിഡിനെ മറയാക്കി സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണ്. വൈദ്യുതി ബില്ലിലൂടെ ജനങ്ങളെ ഷോക്കടിപ്പിക്കുന്നു. തമിഴ്നാടും കര്‍ണാടകയും കഴിഞ്ഞ മൂന്ന് മാസത്തെ വൈദ്യുതി ബില്‍ വേണ്ടെന്നു വച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി ജില്ലാപ്രസിഡന്റ് അഡ്വ.വി.കെ. സജീവന് അദ്ധ്യക്ഷനായി. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സി.ആര്. പ്രഫുല്‍ കൃഷ്ണന്, എം. മോഹനന്, ടി. ദേവദാസന്, അഡ്വ. കെ.വി. സുധീര്‍, പി. രമണീഭായ് എന്നിവര്‍ സംസാരിച്ചു. ബി.കെ. പ്രേമന്, വി.കെ. ജയന്, ജയാസദാനന്ദന്‍, കെ. രജനീഷ്ബാബു, ശശീന്ദ്രന്, ടി. ചക്രായുധന്‍, അഡ്വ. രമ്യ മുരളി, ടി. റെനീഷ്, നാരങ്ങയില്‍ ശശിധരന്, പി.എം. ശ്യാമപ്രസാദ്, ബാബു മൂലയില്‍, ഷാന്‍ കട്ടിപ്പാറ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: