തോണിച്ചാൽ: ഇന്ത്യൻ സൈനികരെ കൊലപ്പെടുത്തിയ ചൈനയുടെ നടപടിയിൽ പ്രതിഷേധിച്ച് ബി.ജെ.പി പ്രവർത്തകർ ചൈനീസ് പതാക കത്തിച്ച് പ്രതിഷേധിച്ചു. പ്രതിഷേധ പരിപാടി ബി.ജെ.പി ജില്ല സെക്രട്ടറി അഖിൽ പ്രേം .സി ഉദ്ഘാടനം ചെയ്തു.ചൈന അതിർത്തിയിൽ അകാരണമായി പ്രകോപനം സൃഷ്ടിക്കുകയാണെന്ന് അദ്ധേഹം പറഞ്ഞു.. പരിപാടിക്ക് ശേഷം ജീവത്യാഗം ചെയ്ത സൈനികർക്ക് പ്രവർത്തകർ ആദരാജ്ഞലി അർപ്പിച്ചു. പ്രേംജിത്ത് ഒ.കെ , ഇ.കെ.ഗോപി, കെ.വി രാധാകൃഷ്ണൻ ,എം.കെ രവീന്ദ്രൻ, ബാബു പീറ്റകണ്ടി, നിഖിൽ പ്രേം തുടങ്ങിയവർ നേതൃത്വം നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: