ബീജിങ് : ഇന്ത്യ- ചൈന അതിര്‍ത്തി പ്രശ്നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്ന് ചൈന. അതിര്‍ത്തിയില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല. ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാനാണ് ഇക്കാര്യം അറിയിച്ചത്.
ഇരുരാജ്യങ്ങള്‍ക്കിടയിലുള്ള പ്രശ്നങ്ങള്‍ നയതന്ത്ര പ്രശ്നങ്ങളിലൂടെ പരിഹരിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. സംഭാഷണത്തിലൂടേയും ചര്‍ച്ചകളിലൂടേയും പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് തുടരുമെന്നും ലിജിയാന്‍ അറിയിച്ചു. അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനം തുടര്‍ന്നാല്‍ നടപടി സ്വീകരിക്കാനുള്ള അധികാരം സൈന്യത്തിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അതിര്‍ത്തിയില്‍ യുദ്ധസന്നാഹങ്ങള്‍ എത്തിക്കാനും കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് ചൈ നീസ് വക്താവിന്റെ പ്രസ്താവന
അതേസമയം ചൈനീസ് സൈന്യം പ്രകോപനപരമായി പെരുമായി ഇന്ത്യന്‍ പ്രദേശങ്ങളില്‍ അതിക്രമിച്ച് കയറുകയും ഇന്ത്യന്‍ സൈന്യം പ്രതിരോധിക്കുകയുമായിരുന്നുവെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇന്ത്യ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് ചൈനീസ് വക്താവ് ന്യായീകരിച്ചത്. എന്നാല്‍ സംഘര്‍ഷത്തില്‍ ഇരുഭാഗത്തുമുണ്ടായ ആള്‍നഷ്ടം സംബന്ധിച്ചോ പരിക്കുകളെ കുറിച്ചോ ഷാവോ ലിജിയാന്‍ പ്രതികരിച്ചില്ല.
പിപി14 എന്ന ഇന്ത്യന്‍ പട്രോളിങ് സംഘം ഗാല്‍വാന്‍ താഴ്വരയിലെ 14-ാം പോയിന്റില്‍ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് ചൈനീസ് പട്ടാളം പ്രദേശം കൈയേറി മുന്നേറുന്നതായി മനസ്സിലാക്കിയത്. തുടര്‍ന്ന് ചൈനീസ് സൈന്യവുമായി ചര്‍ച്ച ചെയ്ത ഇന്ത്യന്‍ സംഘം പ്രശ്നം രമ്യമായി പരിഹരിക്കാനാണ് ശ്രമിച്ചു. ഇത് പ്രകാരം ചൈന തങ്ങളുടെ പി5 എന്ന പോയിന്റിലേക്ക് പിന്മാറാമെന്ന് സമ്മതിച്ചു. ഇതോടെ ഇരു സംഘങ്ങളും അവിടെ നിന്നും പിരിയുകയായിരുന്നു. ഇന്ത്യന്‍ പട്രോളിങ് സംഘം തിരികെ പോയെന്ന് മനസിലാക്കിയ ഉടന്‍ ചൈനീസ് പട്ടാളം ഇതേ പോയിന്റിലേക്ക് തിരികെ വന്ന് പ്രകോപിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: