കോഴിക്കോട്: ജില്ലയില്‍ ഇന്നലെ നാല് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. ഇവരില്‍ ഒരാള്‍ ഒമാനില്‍ നിന്നും രണ്ട് പേര് മുംബൈയില്‍ നിന്നും ഒരാള്‍ ഒഡീഷയില്‍ നിന്നും വന്നവരാണ്.
ചേവരമ്പലം സ്വദേശിനികളായ രണ്ടു പേര് (24 വയസ്, 67 വയസ്സ്) ജൂണ്‍ 10 ന് മുംബൈയില്‍ നിന്നും ട്രെയിന്‍ മാര്‍ഗം എത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.
താമരശ്ശേരി സ്വദേശി (22) ജൂണ്‍ 11ന് ഒമാനില്‍ നിന്നു കണ്ണൂരിലെത്തി. കാര്‍ മാര്‍ഗ്ഗം താമരശ്ശേരിയിലെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് ജൂണ്‍ 14 ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
ലോറി ഡ്രൈവറായ ഫറോക്ക് സ്വദേശി (30) മെയ് 30 ന് ഒഡീഷയില്‍ നിന്നും കോഴിക്കോട് എത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.
ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ എണ്ണം 167 ഉം രോഗമുക്തി നേടിയവര്‍ 64 ഉം ആയി. ചികിത്സക്കിടെ ഒരാള്‍ മരിച്ചു. ഇപ്പോള്‍ 102 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലുണ്ട്.
ജില്ലയില്‍ ഇന്നലെ പുതുതായി വന്ന 878 പേര് ഉള്‍പ്പെടെ 11463 പേര് നിരീക്ഷണത്തില്‍. 38,777 പേര് നിരീക്ഷണം പൂര്‍ത്തിയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: