മറയൂര്‍: മേഖലയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത കാറ്റില്‍ വൈദ്യൂതി കമ്പിയിലേക്ക് ഒടിഞ്ഞു വീണ് മറയൂര്‍, കാന്തല്ലൂര്‍ മേഖല ഇരുളിലായി.
ചിത്തിരപുരത്ത് നിന്നും മറയൂരിലേക്ക് എത്തുന്ന 11 കെ.വി ലൈനിലാണ് ചട്ടമൂന്നാര്‍, പള്ളനാട് ഭാഗങ്ങളില്‍ മരങ്ങള്‍ വീണ് വൈദ്യൂതി ബന്ധം വിച്ഛേദിക്കപ്പെട്ടത്. ശനിയാഴ്ച ഉച്ചയോടു കൂടി ചട്ട മൂന്നാറില്‍ വലിയ മരം വീണ് നഷ്ടപ്പെട്ട വൈദ്യൂതി മറയൂര്‍ സെക്ഷന്‍ സബ് എഞ്ചിനീയര്‍ ഷാജി ജോസഫിന്റെ നേതൃത്വത്തിലുള്ള ജീവനക്കാര്‍ ഏറെ ശ്രമത്തിനൊടുവില്‍ മരം വെട്ടിമാറ്റി രാത്രി 7 മണിയോടു കൂടി പുനസ്ഥാപിച്ച് തിരികെ മറയൂരില്‍ എത്തിയപ്പോഴാണ് പള്ളനാട് ഭാഗത്ത് മരം വീണത്.
രാത്രി സമയമായതിനാല്‍ ഈ മേഖലയില്‍ കാട്ടുപോത്തുകളുടെ സാന്നിധ്യം ഉള്ളതിനാല്‍ ഞായറാഴ്ച 10 മണിയോടു കൂടി മാത്രമേ മരം മുറിച്ചുമാറ്റി വൈദ്യൂതി ബന്ധം പുനസ്ഥാപിക്കുവാന്‍ സാധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: