ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ പാക്കിസ്ഥാന് ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍. പാക്കിസ്ഥാന് റേഡിയോ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. പാക് അധിനിവേശ കശ്മീരിലും നിയന്ത്രണ രേഖയിലും കടക്കുന്നതിനായാണ് അവര്‍ നീക്കം നടത്തുന്നതായാണ് സൂചന.
ഇതുമായി ബന്ധപ്പെട്ട് പാക് സൈനിക മേധാവി ജനറല്‍ ഖ്വമാര്‍ ജവാദ് ബാജ്വ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തിയതായും അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സംയുക്തസേന സമിതി ചെയര്മാന് ജനറല്‍ നദീം റാസ, സൈനിക മേധാവി ജനറല്‍ ഖ്വമാര്‍ ജവാദ് ബാജ്വ, നാവികസേനാ മേധാവി അഡ്മിറല്‍ സഫര്‍ മെഹമൂദ് അബ്ബാസി, വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ മുജാഹിദ് അന്‍വര്‍ ഖാന് എന്നിവരും ഐഎസ്ഐ മേധാവി ലഫ്. ജനറല്‍ ഫൈസ് ഹമീദുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
അതേസമയം പാക്കിസ്ഥാന്റെ എല്ലാ സൈനിക മേധാവികളും രഹസ്യാന്വേഷ വിഭാഗം തലവന്മാരും ഒത്തുചേര്‍ന്ന് യോഗം ചേര്‍ന്നതിന് പിന്നില്‍ ഗൗരവപൂര്‍വ്വമായ ചര്‍ച്ച നടന്നിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. കശ്മീര്‍ മേഖലയിലെ ഇന്ത്യയുടെ സൈനികവിന്യാസം, നിലവിലെ ഭരണകൂട സംവിധാനം എന്നിവയെസംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ നടന്നതായാണ് സൂചന.
2008ലെ ബാലാകോട്ട് സംഭവത്തിന് ശേഷം ആദ്യമായാണ് എല്ലാ സൈനിക മേധാവികള്‍ ഐഎസ്ഐ ആസ്ഥാനത്ത് ഒന്നിക്കുന്നത്. ലഡാക്കില്‍ കഴിഞ്ഞ ദിവസം ഇന്ത്യ- ചൈന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്കെതിരെ നീക്കത്തിനുള്ള പദ്ധതിയിടുന്നതാണോയെന്നും സംശയങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: