ന്യൂദല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം സൈനികരുടെ വീരമൃതൃുവില്‍ എത്തിയതോടെ ചൈനയെ ലക്ഷ്യമാക്കി അമേരിക്കയുടെ സൈനിക നീക്കം. പസിഫിക് സമുദ്ര മേഖലയില്‍ 24 മണിക്കൂറിനുള്ളില്‍ വന്‍ സൈനിക വിന്യാസം അമേരിക്ക നടത്തിയെന്ന് യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുദ്ധക്കപ്പലുകള്‍ക്ക് പുറമെ ഇന്തോ-പസിഫിക് സമുദ്ര മേഖലയിലേക്ക് മൂന്ന് വിമാനവാഹിനികളാണ് അമേരിക്ക അധികമായി വിന്യസിച്ചിരിക്കുന്നത്. . 2017 ല്‍ ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനു ശേഷം ആദ്യമായാണ് ഇത്രയധികം വിമാനവാഹിനികള്‍ പസിഫിക് സമുദ്ര മേഖലയില്‍ എത്തുന്നത്.
മൂന്നു മൂന്ന് വിമാനവാഹിനികളിലായി 210 യുദ്ധവിമാനങ്ങള്‍ ഉണ്ടെന്നും യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മേഖലയില്‍ കൂടുതല്‍ യുദ്ധക്കപ്പലുകള്‍ അമേരിക്ക വിന്യസിച്ചിട്ടുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ വൈറ്റ്ഹൗസ് പുറത്തുവിട്ടിട്ടില്ലെന്നും മാധ്യമങ്ങള്‍ പറയുന്നു.
നേരത്തെ, യുഎസില്‍ നടക്കുന്ന ജി-7 ഉച്ചകോടിക്കു മുന്‍പ് ഇന്ത്യ, റഷ്യ, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളെ ഉള്‍പ്പെടുത്തി ഉച്ചകോടി വിപുലീകരിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തില്‍ എതിര്‍പ്പുമായി ചൈന രംഗത്തെത്തിയിരുന്നു. എന്നാല്‍ ചൈനയെ അവഗണിച്ച് അമേരിക്ക മുന്നോട്ട് പോകുകയായിരുന്നു. ഇത് ചൈനയോടുള്ള അമേരിക്കയുടെ നയമാറ്റമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ റിപ്പോര്‍ട്ടുകള്‍ ശരിവെയ്ക്കുന്ന തരത്തിലുള്ള നീക്കങ്ങളാണ് അമേരിക്കയുടെ ഭാഗത്തുനിന്നും ചൈനക്കെതിരെ ഇന്ന് ഉണ്ടായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: