കൊല്ലം: യുവമോര്‍ച്ച പ്രവര്ത്തകന് നേരെ പോലീസ് അതിക്രമം. യുവമോര്‍ച്ച യൂണിറ്റ് പ്രസിഡന്റായ കണ്ടച്ചിറ കായല്‍വാരത്ത് പാരിപ്പള്ളി വീട്ടില്‍ പി. പ്രജികുമാറി(25)നു നേരെയാണ് പോലിസ് അതിക്രമമുണ്ടായത്. ഇന്നലെ വൈകിട്ട് 6.30നായിരുന്നു സംഭവം.
കണ്ടച്ചിറ പാലത്തിനു സമീപം മത്സ്യം വാങ്ങാനെത്തിയ പ്രജികുമാറിനെ യാതൊരു പ്രകോപനവും ഇല്ലാതെ കിളികൊല്ലൂര്‍ പോലീസ് വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ലോക്ഡൗണിന്റെ പേരിലായിരുന്നു പോലീസ് അക്രമം. സംഭവത്തില്‍ പ്രജികുമാറിന്റെ കാലിന് ഒടിവ് പറ്റി. ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: