ചേര്‍ത്തല: തകര്‍ന്ന ഒറ്റമുറി വീട്ടില്‍ ഒന്‍പതാം ക്ലാസുകാരിക്ക് പഠന സൗകര്യമൊരുക്കാന്‍ വഴിയില്ലാതെ കുടുംബം. വയലാര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ പുതുവല്‍ നികര്‍ത്തല്‍ സതീശനും ഭാര്യ സവിതയുമാണ് ടിവി വാങ്ങാന്‍ നിവൃത്തിയില്ലാതെ വിഷമിക്കുന്നത്. ഇളയ മകള്‍ ദേവിക സെന്റ് മേരീസ് ഗേള്‍സ് സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. കൊറോണയുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചതോടെ മകളുടെ പഠനം മുടങ്ങുമെന്ന ആശങ്കയിലാണ് കുടുംബം.
അയല്പക്കത്തുള്ളവരുടെ കാരുണ്യത്തിലാണ് ദേവിക ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നത്. ചുമട്ടുതൊഴിലാളിയായ സതീശന് പണിക്ക് പോയിട്ട് മാസങ്ങളായി. ഭാര്യ സവിത തൊഴിലുറപ്പ് ജോലികള്‍ക്ക് പോകുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഒരു ടിവി വാങ്ങി നല്‍കാനുള്ള പണം സതീശന്റെ പക്കലില്ല. പലകയടിച്ച ഒറ്റമുറി വീട് മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന സ്ഥിതിയാണ്. ഒരു ചെറിയ മഴ പെയ്താല്‍ പോലും വീട് വെള്ളത്തിലാകും. മകളുടെ പഠനം മുടങ്ങാതിരിക്കാന്‍ സുമനസുകളുടെ സഹായം തേടുകയാണ് കുടുംബം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: