മലപ്പുറം: സംസ്ഥാനത്തിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി കെ.ടി ജലീലിന്റെ വീട്ടിലേക്ക് സാമൂഹ്യ നീതിയാത്ര നടത്തി എബിവിപി. ഓണ്‍ലൈന്‍ പഠനസാഹചര്യമില്ലാത്തതില് മനം നൊന്ത് ജീവനൊടുക്കിയ വളാഞ്ചേരി സ്വദേശിനി ദേവിയുടെ വീട്ടില്‍ നിന്നും ആരംഭിച്ച യാത്ര എബിവിപി സംസ്ഥാന സെക്രട്ടറി കെ.എം ഷാജി ഉദ്ഘാടനം ചെയ്തു.
മുന്നൊരുക്കങ്ങള്‍ കൂടാതെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ ഓണ്‍ലൈന്‍ വിദ്യാഭ്യസ രീതി അപാകതകള്‍ നിറഞ്ഞതാണെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി കെ.എം ഷാജി പറഞ്ഞു. ഓണ്‍ലൈന്‍ പഠനത്തിനുള്ള സാഹചര്യങ്ങള്‍ ഒരുക്കാതെ തിടുക്കത്തില്‍ അധ്യയന വര്‍ഷം ആരംഭിച്ചവഴി സംസ്ഥാനത്തെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വലിയൊരു വിഭാഗം വിദ്യാര്‍ഥികളെ സര്‍ക്കാര്‍ വഞ്ചിക്കുകയായിരുന്നുവെന്ന് അദേഹം പറഞ്ഞു. സമൂഹത്തിന്റെ എല്ലാക്കിടയിമുമുലുള്ള വിദ്യര്‍ഥികള്‍ക്കും വിദ്യാഭ്യാസത്തിനുള്ള സംവിധാനം കേരള സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും ഇല്ലാത്ത പക്ഷം കൂടുതല്‍ പ്രത്യക്ഷ സമരങ്ങളിലേക്ക് എബിവിപി കടക്കുമെന്നും അദേഹം വ്യക്തമാക്കി.
ഓണ്‍ലൈന്‍ പഠന സാഹചര്യമില്ലാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത വളാഞ്ചേരി സ്വദേശി ദേവിയുടെ വീട്ടില്‍ നിന്നും ആരംഭിച്ച മാര്‍ച്ചിന് എബിവിപി ജില്ലാ അധ്യക്ഷ ടി.സി.അനുപമ, ജില്ലാ സെക്രട്ടറി എം.വി. ഷിഗില്‍ എന്നിവര്‍ നേതൃത്വം നല്കി. സംസ്ഥാന പ്രര്‍ത്തക സമിതി അംഗം ടി.വി അഭിലാഷ്, സംസ്ഥാന സമിതി അംഗം വി.ഷിബു, നഗര്‍ പ്രസിണ്ടന്റ് എന്‍.ശ്രീരാഗ് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: