കോഴിക്കോട്: രക്തദാനത്തിന് തയ്യാറുള്ളവരെ കണ്ടെത്താന്‍ ബ്ലഡ് ലൊക്കേറ്റര്‍ മൊബൈല്‍ ആപ്. രക്തദാനരംഗത്തെ സംഘടനകളെ സമന്വയിപ്പിച്ചാണ് ലോകത്തെവിടെയുമുള്ള ആള്‍ക്കും എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന തരത്തില്‍ മൊബൈല്‍ ആപ് തയാറാക്കിയത്.
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ മെഡിക്കല്‍ രംഗത്തെ പ്രധാന ആപ്ലിക്കേഷനില്‍ ആദ്യപത്തില്‍ ബ്ലഡ് ലൊക്കേറ്റര്‍ ഉള്‍പ്പെട്ടതായി സംരംഭകരായ തിരൂരങ്ങാടിയിലെ ഒ.സി. മുഹമ്മദ് അദ്നാന്, പി. ആസിഫ്, കെ.വി. നൗഫല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ആപ്ലിക്കേഷനിലെ കമ്യൂണിറ്റി എന്ന ഓപ്ഷന് വഴി സംഘടനകള്‍ക്ക് പ്രത്യേക സംഘങ്ങളായി രക്തദാനത്തില്‍ പങ്കാളിയാവാനും സാധിക്കും. രക്തം ആവശ്യമുള്ളവരുടെയയും രക്തദാതാക്കളുടെലും നിലവിലെ ജി പിഎസ് ലൊക്കോഷന്‍ അടിസ്ഥാനമാക്കിയാണ് ബ്ലഡ് ലൊക്കേറ്റര്‍ വിവരങ്ങള്‍ നല്‍കുന്നത്.
രക്തം ആവശ്യമുണ്ട് എന്ന് രേഖപ്പെടുത്താനും ലഭ്യമാകുന്ന നമ്പറില്‍ നേരിട്ട് ചാറ്റ് ചെയ്യാനും കഴിയും. ഒരിക്കല്‍ രക്തം നല്‍കിയവരെ പിന്നീട് മൂന്നുമാസത്തേക്ക് വിളിക്കാതിരിക്കാനുള്ള ക്രമീകരണവും ഇതിലുണ്ട്. നിരവധി പേരാണ് ഇതിനകം ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: