കാഞ്ഞങ്ങാട്: കഞ്ചാവ് മാഫിയക്കെതിരെ പ്രതികരിച്ചതിന് യുവമോര്‍ച്ച നേതാവിന് നേരെ കഞ്ചാവ് മാഫിയയുടെ അക്രമം. യുവമോര്‍ച്ച കാഞ്ഞങ്ങാട് മണ്ഡലം ജനറല്‍ സെക്രട്ടറി ശരത് (28)മരക്കാപ്പിനു നേരെയാണ് ഇന്നലെ രാത്രി അക്രമമുണ്ടായത്. വീട്ടിലേക്ക് നടന്നു പോകവേ ആയുധങ്ങളുുമായെത്തിയ അഞ്ചംഗ സംഘമാണ് അക്രമിച്ചത്.
പരിക്കേറ്റ ശരത്തിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഞ്ചാവ് ലഹരി മാഫിയക്കെതിരെ ജനകീയ കൂട്ടായ്മ മരക്കാപ്പ് പ്രദേശത്തു രൂപീകരിച്ചത് ശരത്തിന്റെ നേതൃത്വത്തിലായിരുന്നു. അതാണ് അക്രമത്തിനു കാരണം. കാഞ്ഞങ്ങാട് നഗരം കേന്ദ്രീകരിച്ചു വ്യാപകമായി കഞ്ചാവ് വില്‍പ്പനയും അതിന്റെ അക്രമ സംഭവങ്ങളും പതിവാകുന്നു. കഞ്ചാവ് മാഫിയയുടെ അഴിഞ്ഞാട്ടത്തിനെതിരെ. അധികാരികള്‍ കണ്ണ് തുറക്കണമെന്നും അക്രമികള്‍ക്കെതിരെ നടപടിയെടുക്കണമെന്നും യുവമോര്‍ച്ച കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് രാഹുല്‍ പരപ്പ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: