സിതാമർഹി : കഴിഞ്ഞ ദിവസം നേപ്പാളി സൈന്യത്തിന്റെ പിടിയിലായ കർഷകനെ വിട്ടയച്ചു. ലഗാൻ കിഷോർ എന്ന കർഷകനെയാണ് ഇന്ന് നേപ്പാളി സൈന്യം വിട്ടയച്ചത്. അന്താരാഷ്ട്ര അതിർത്തി ലംഘിച്ചതാണ് ഇയാൾ ചെയ്ത കുറ്റമെന്ന് നേപ്പാൾ സൈനികർ ആരോപിച്ചിരുന്നു.എന്നാൽ,തന്നെ വലിച്ചിഴച്ചാണ് കൊണ്ടുപോയതെന്ന് ലഗാൻ കിഷോർ പറയുന്നു.
തന്നെ പിടിച്ചത് നേപ്പാളി ബോർഡറിൽ നിന്നാണെന്ന് സമ്മതിക്കാൻ പറഞ്ഞുകൊണ്ട് സൈന്യം ഒരുപാട് ഉപദ്രവിച്ചെന്ന് ലഗാൻ കിഷോർ പറഞ്ഞു.എന്നാൽ, ഇന്ത്യയിൽ നിന്നാണ് തന്നെ വലിച്ചിഴച്ചു കൊണ്ടു വന്നത് എന്നതിൽ ഉറച്ചു നിൽക്കുന്നുവെന്നും, കൊന്നാലും അതിലൊരു മാറ്റവും ഉണ്ടാവുകയില്ലെന്ന് താൻ പറഞ്ഞുവെന്നും ലഗാൻ കിഷോർ വ്യക്തമാക്കി.
നേപ്പാൾ അതിർത്തിയിലേക്ക് അതിക്രമിച്ചു കയറിയെന്നാരോപിച്ച് ഇന്ത്യയിൽ കൃഷി ചെയ്തു കൊണ്ടിരുന്ന കർഷകർക്കെതിരെ നേപ്പാളി സൈന്യം വെടിയുതിർത്തിരുന്നു. വെടിവെയ്പ്പിനിടയിലാണ് ലഗാൻ കിഷോറിനെ നേപ്പാളി സൈന്യം പിടിച്ചു കൊണ്ടു പോയത്. വെടിവെപ്പിൽ ഒരാൾ മരിക്കുകയും രണ്ടാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: