ന്യൂദല്‍ഹി : ഇന്ത്യന്‍ ഭൂപ്രദേശങ്ങളെ നേപ്പാളിന്റെ ഭാഗമാക്കി ഭൂപടം പരിഷ്കരിക്കാനുള്ള ഭരണഘടനാ ഭേദഗതി ബില്ലിന് നേപ്പാള്‍ പാര്‍ലമെന്റ് അംഗീകാരം നല്കി. ഇന്ത്യയുടെ അതിര്‍ത്തിയോടു ചേര്‍ന്ന് ഉത്തരാഖണ്ഡില്‍ സ്ഥിതിചെയ്യുന്ന കാലാപാനി, ലിപുലേഖ് ചുരം, ലിംപിയാധുര എന്നീ പ്രദേശങ്ങളാണ് നേപ്പാളിന്റെ ഭാഗമാക്കി ഭൂപടം തയ്യാറാക്കുന്നത്.
275 അംഗ ജനപ്രതിനിധി സഭയില്‍ പ്രതിപക്ഷത്തിന്റെ ഉള്‍പ്പെടെയുള്ള പിന്തുണയോടെയാണു ഭേദഗതി പാസാക്കിയത്. തുടര്‍നടപടികള്‍ക്കായി ബില്‍ ദേശീയ അസംബ്ലിയിലേക്ക് അയക്കും. ഭൂപട പരിഷ്കരണം വസ്തുതകളുടെ അടിസ്ഥാനത്തിലുള്ളതല്ലെന്ന ഇന്ത്യയുടെ നിലപാട് തള്ളിയാണു നേപ്പാളിന്റെ പുതിയ നടപടി. തര്‍ക്കപ്രദേശമായ കാലാപാനി ഉത്തരാഖണ്ഡിലെ പിതോരാഗഡ് ജില്ലയുടെ ഭാഗമാണെന്നാണ് ഇന്ത്യയുടെ നിലപാട്.
എന്നാല്‍ ധാര്‍ജുലയുടെ ഭാഗമാണിതെന്നു നേപ്പാള്‍ അവകാശപ്പെടുന്നു. ചരിത്രവസ്തുതകളോ തെളിവുകളോ ആധാരമാക്കാത്തതാണ് നേപ്പാളിന്റെ നടപടിയെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: