സുള്ള്യ: ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അതിര്‍ത്തി ഗ്രാമങ്ങളിലെ റോഡുകളിലിട്ട മണ്ണ് നീക്കം ചെയ്ത് ഉടന്‍ സഞ്ചാരയോഗ്യമാക്കണമെന്ന് ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു. ദക്ഷിണ കന്നഡ-കാസര്‍കോട് ജില്ലകളുടെ അതിര്‍ത്തി റോഡുകളിലെ മണ്ണ് നീക്കം ചെയ്ത് പാത തുറക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് കേരളത്തിലെയും കര്‍ണാടകയിലെയും ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടത്.
പാതകള്‍ തുറന്ന് അതിര്‍ത്തി ഗ്രാമങ്ങളിലെ പ്രദേശവാസികള്‍ക്ക് ദൈനംദിന ആവശ്യങ്ങള്‍ക്ക് സഞ്ചരിക്കാന്‍ അനുമതി നല്‍കണം എന്ന ആവശ്യം ഉന്നയിച്ച് ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്തിന്റെ നേതൃത്വത്തില്‍ കാസര്‍കോട്, സുള്ള്യ എന്നിവിടങ്ങളിലെ ബിജെപി നേതാക്കള്‍ ഇന്നലെ അതിര്‍ത്തി പ്രദേശമായ മുടൂരില്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ഈ ആവശ്യം മേലുദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന് സുള്ള്യ തഹസില്‍ദാര്‍ അനന്ത ശങ്കര്‍, എസ്ഐ ഹരീഷ് എന്നിവര്‍ അറിയിച്ചു.
അതിര്‍ത്തിയില്‍ മണ്ണിട്ട് റോഡ് അടച്ചതു കാരണം ദേലംപാടി ഉള്‍പ്പെടെ അതിര്‍ത്തി ഗ്രാമങ്ങളിലെ നിരവധി പ്രദേശങ്ങള്‍ മാസങ്ങളായി ഒറ്റപ്പെട്ട നിലയിലാണ്. ഇതു മൂലം ദുരിതത്തിലായ ജനങ്ങളുടെ പ്രശ്നം പരിഹരിക്കാന്‍ ഇരു സംസ്ഥാന സര്‍ക്കാരുകള്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് കെ.ശ്രീകാന്ത് ആവശ്യപ്പെട്ടു.
ബിജെപി കാസര്‍കോട് ജില്ലാ സെക്രട്ടറി മനു ലാല്‍ മേലത്ത്, ഉദുമ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി രാധാകൃഷ്ണന് നമ്പ്യാര്‍, ബിജെപി ദേലംപാടി പഞ്ചായത്ത് സമിതി പ്രസിഡന്റ് പ്രദീപ്കുമാര്‍ ബള്ളകാന, ജനറല്‍ സെക്രട്ടറി ദിലീപ് പള്ളഞ്ചി, സുള്ള്യ താലൂക്ക് പഞ്ചായത്ത് പ്രസിഡന്റ് ചനിയ കല്ത്തടുക്ക, നേതാക്കളായ സുരേഷ് കണെമരടുക്ക, സുബോദ് ഷെട്ടി മേനാല തുടങ്ങിയവര്‍ സംബന്ധിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: