പത്തനംതിട്ട: ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സേവാഭാരതിയുടെ സഹായ ഹസ്തം. സേവാഭാരതിയുടെ വിദ്യാദര്ശന്പദ്ധതിയില് ഓണ്‍ലൈന്‍ക്ലാസുകള്‍ക്കായി ടിവി സെറ്റുകളും അനുബന്ധ സൗകര്യങ്ങളുമാണ് ഒരുക്കുന്നത്.
ജില്ലാ തല ടിവി വിതരണത്തിന് മെഴുവേലി പഞ്ചായത്തില്‍ തുടക്കമായി. ഉള്ളന്നൂര്‍ രാജി ഭവനില്‍ ദീപക് രാജിന് ടിവി നല്കി സേവാഭാരതി ജില്ല പ്രസിഡന്റ് അഡ്വ.ഡി. അശോക് കുമാര്‍ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു.
മെഴുവേലി സേവാഭാരതി പ്രസിഡന്റ് വിഷ്ണു രാജ് യോഗത്തില്‍ അധ്യക്ഷനായി. രാഷ്ട്രീയ സ്വയംസേവക സംഘം പന്തളം ഖണ്ഡ് സംഘചാലക് ഡോ. കെ.ഹരിലാല്‍ ദീപം തെളിയിച്ചു. സേവാഭാരതി മെഴുവേലി ജനറല്‍ സെക്രട്ടറി വൈ. അനൂപ്, ബിജെപി പഞ്ചായത്ത് പ്രസിഡന്റ് രാജു, എക്സിക്യൂട്ടീവ് അംഗം ഗോകുല്‍ രാജന് എന്നിവര്‍ പ്രസംഗിച്ചു.
സേവാഭാരതി പത്തനംതിട്ട ജില്ലാ സംഘടന സെക്രട്ടറി കെ.ബാബു, പന്തളം ഖണ്ഡ് സമ്പര്‍ക്ക പ്രമുഖ് പി. ഹരികുമാര്‍, സേവാഭാരതി മെഴുവേലി രക്ഷാധികാരി ഇ.ആര്. വിദ്യാധരന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: