ഇരിട്ടി: അയ്യങ്കുന്ന് പഞ്ചായത്തില്‍ പുഴ ശുചീകരണത്തിന്റെ പേരില്‍ വ്യാപക മണല്‍കടത്ത്. ടിപ്പര്‍ ലോറിയില്‍ കടത്തുകയായിരുന്ന മണല്‍ ബിജെപി മണ്ഡലം പ്രസിഡണ്ട് എം.ആര്. സുരേഷിന്റെ നേതൃത്വത്തില്‍ തടഞ്ഞുവെച്ച് റവന്യൂ വകുപ്പ് അധികൃതരെ ഏല്‍പ്പിച്ചു.
പുഴ ശുചീകരണത്തിന്റെ പേരില്‍ കളക്ടര്‍ ഇറക്കിയ ഉത്തരവിന്റെ മറവിലാണ് ഇപ്പോള്‍ ബാരാപ്പോള്‍ പുഴയില്‍ നിന്ന് വ്യാപക മണല്‍കടത്ത് നടക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ രുപീകരിച്ച മോണിറ്ററിംഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ അഞ്ചിന് മുന്‍പ് പുഴ ശുചികരിക്കാനായിരുന്നു കളക്ടര്‍ ഉത്തരവിട്ടിരുന്നത്. ഇതിനിടയില്‍ പുഴയില്‍ നിന്നും മണല്‍ ലഭിക്കുകയാണെങ്കില്‍ അവ അതാതു തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളുടെ സിക്രട്ടറിമാര്‍ അവരുടെ അധീനതയില്‍ സൂക്ഷിക്കണമെന്നും മണലിന്റെ വില്‍പ്പന പിന്നീട് നടത്താം എന്നുമായിരുന്നു കളക്ടര്‍ ഉത്തരവില്‍ പറഞ്ഞിരുന്നത്. എന്നാല്‍ പുഴ ശുചീകരണത്തിന് കൂടുതല്‍ ദിവസം ആവശ്യപ്പെട്ട് വാങ്ങുകയും ഇതിന്റെ മറവില്‍ മണല്‍ കടത്ത് നിര്‍ബ്ബാധം നടത്തുകയുമാണ് ചെയ്യുന്നത്. മണല്‍ ലോബികളാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
ബിജെപി മണ്ഡലം സെക്രട്ടറി പ്രിജേഷ് അളോറ, അയ്യങ്കുന്ന് പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് പ്രജുകുമാര്‍, കെ.ജെ. ജിനു, സുരേഷ് എന്നിവര്‍ മണല്‍ ലോറി പിടികൂടുന്നതിന് നേതൃത്വം നല്കി.
അതേസമയം അയ്യങ്കുന്ന് പഞ്ചായത്തിലെ ചരള് പുന്നക്കുണ്ടില് നിന്നും വീട്ടു പറമ്പില്‍ ഒളിപ്പിച്ച നിലയില്‍ 30 ലോഡ് മണല്‍ ഇരിട്ടി തഹസില്‍ദാര്‍ കെ.കെ. ദിവാകരന്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘം പിടികൂടി. പുന്നക്കുണ്ടില് സ്വകാര്യ വ്യക്തിയുടെ വീട്ടുപറമ്പില്‍ സൂക്ഷിച്ച നിലയിലായിരുന്നു മണല്‍. കരിക്കോട്ടക്കരി എസ്ഐ പി.ആര്. സുനു, സിപിഒമാരായ സതീഷ് സെബാസ്റ്റ്യന്‍, ഷബീര്‍ അലി എന്നിവരുടെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്ത മണല്‍ നിര്‍മ്മിതി കേന്ദ്രക്ക് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: