സിപിഎം ആക്ടിവിസ്റ്റ് മാല പാര്‍വതിയുടെ മകന് അനന്തകൃഷ്ണനെതിരെ ട്രാന്‍സ് വുമണായ സീമ വിനീത് ഉയര്‍ത്തിയ ആരോപണത്തിന് പിന്തുണയുമായി നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ്. ‘വ്യക്തിത്വം ഇല്ലെങ്കില്‍ നാവില്‍ സരസ്വതി ഉണ്ടായിട്ടെന്തു കാര്യം’ എന്നാണ് ഈ വിഷയത്തില്‍ സാന്ദ്ര ഫേസ്ബുക്കില്‍ കുറിച്ചത്. #maalaparvathy #supportseemavineeth എന്നീ ഹാഷ്ടാഗുകളോടെയാണ് സാന്ദ്ര തന്റെ അഭിപ്രായം ഫേസ്ബുക്കില്‍ കുറിച്ചത്.
‘മകന് ചെയ്തതു തെറ്റാണെന്നു സോഷ്യല്‍ മീഡിയയില്‍ സമ്മതിക്കുകയും അല്ലാതെ ഉള്ള പ്രൈവറ്റ് കോണ്‍വെര്‍സേഷന്‍സില്‍ അവന് ചെയ്തതില്‍ എന്താ തെറ്റ് അതവന്റെ വ്യക്തി സ്വാതന്ത്ര്യം അല്ലേ എന്ന് പറഞ്ഞതിനോടാണ് തന്റെ അഭിപ്രായവ്യത്യാസമെന്ന് സാന്ദ്ര പറഞ്ഞു.
അതേസമയം, മകന് നടത്തിയ സെക്സ് ചാറ്റിനെയും അശ്ലീല പ്രദര്‍ശനത്തെയും പരസ്യമായി ന്യായീകരിച്ച് മാല പാര്‍വതി രംഗത്തു വന്നു. . സീമ വിനീതിന്റെ വെളിപ്പെടുത്തലില്‍ ദുരൂഹതയുണ്ടെന്നാണ് ഇപ്പോള്‍ മാല പാര്‍വതിയുടെ നിലപാട്. മെയ്ക്കപ്പ് ആര്‍ടിസ്റ്റുമായി അത്തരമൊരു സംഭാഷണം നടത്തിയതായി എന്റെ മകന് സമ്മതിച്ചിരുന്നു. എന്നാല്‍, അത് പരസ്പര സമ്മതത്തോടെ ആയിരുന്നെന്നാണ് അവന് പറയുന്നത്. മകന് പറയുന്നത് അവര്‍ തമ്മില്‍ പരിചയം ഉണ്ടായിരുന്നെന്നും ചാറ്റ് നടത്തിയത് ഉഭയസമ്മതത്തോടെയാണെന്നും ഇവര്‍ പറയുന്നു. മനോരമയ്ക്ക് നല്കിയ അഭിമുഖത്തിലാണ് മകനായ അനന്ത കൃഷ്ണനെ ന്യായീകരിച്ച് ഇവര്‍ രംഗത്ത് എത്തിയത്.
ഉഭയസമ്മതത്തോടെയാണ് സെക്സ് ചാറ്റ് നടന്നത്. ഇക്കാര്യം മകന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ബോധ്യപ്പെട്ടെന്നും മാല പറയുന്നു. ഏതെങ്കിലും തരത്തിലുള്ള കൃത്രിമം നടന്നിട്ടുണ്ടെങ്കില്‍ അതും അന്വേഷിക്കണമെന്ന് താരം ആവശ്യപ്പെട്ടു. കൂടാതെ, സെക്സ് ചാറ്റിനു വേണ്ടി ഫേസ്ബുക്ക് പോലെയുള്ള സമൂഹമാധ്യമങ്ങളില്‍ പല സീക്രട്ട് ഗ്രൂപ്പുകള്‍ ഉണ്ടെന്നും അവയ്ക്കെതിരെയും നടപടി വേണമെന്നും മാല പാര്‍വതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: