പത്തനംതിട്ട: ജില്ലക്കാരായ 100 പ്രവാസികളും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും 27 പേരും എത്തി. ഒന്‍പത് വിമാനങ്ങളിലായി ബുധനാഴ്ച്ച ജില്ലക്കാരായ 100 പ്രവാസികളാണ് എത്തിയത്. ഇവരില്‍ 20 പേരെ കോവിഡ് കെയര്‍ സെന്ററിലും 80 പേരെ വീടുകളിലും നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.
നിസാമുദീന്‍-എറണാകുളം, മുംബൈ-തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിനുകളിലായി ബുധനാഴ്ച്ച 27 പേര്‍കൂടി ജില്ലയില്‍ എത്തി. നിസാമുദീന്‍-എറണാകുളം സ്പെഷ്യല്‍ ട്രെയില്‍ അഞ്ച് സ്ത്രീകളും എട്ട് പുരുഷന്‍ന്മാരും ഒരു കുട്ടിയും ഉള്‍പ്പെടെ ജില്ലക്കാരായ 14 പേരാണെത്തിയത്. ഇവരില്‍ ഒരാളെ കോവിഡ് കെയര്‍ സെന്ററിലും 13 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി. മുംബൈ-തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിനില്‍ നാല് സ്ത്രീകളും എട്ട് പുരുഷന്മാര് ഒരു കുട്ടിയും അടക്കം 13 പേരാണെത്തിയത്. ഇവരില്‍ ആറുപേരെ കോവിഡ് കെയര്‍ സെന്ററുകളിലും ഏഴുപേരെ വീടുകളിലും നിരീക്ഷണത്തില്‍ ആക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: