കണ്ണൂര്‍: കേരളത്തിലെവിടെയും അത്യാവശ്യ യാത്രകള്‍ക്ക് മൂന്ന് തരം സുരക്ഷയൊരുക്കി ടാക്സി തൊഴിലാളികളുടെ നേതൃത്വത്തിലുളള ടാക്സി കമ്പനിയായ കേരക്യാബ്സ്. ടാക്സി വാഹനത്തെ സമീപിക്കുന്ന യാത്രക്കാര്‍ക്ക് കേവിഡ്, സ്ത്രീസുരക്ഷ, കൃത്യമായ വാടക എന്നീ മൂന്ന് കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധചെലുത്തി സുരക്ഷിത യാത്രയാണ് കേരക്യാബ്സ് ഒരുക്കിയിരിക്കുന്നത്.
അന്യസംസ്ഥാനത്തില്‍ നിന്നു വരുന്നവര്‍ യാത്രക്ക് നേരിയ തോതില്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു സൗകര്യം ഒരുക്കിയതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള പ്രോട്ടോകോള്‍ കൃത്യമായി പാലിച്ചുകൊണ്ട് ഓരോ യാത്രക്കും ശേഷം വാഹനം സാനിറ്റേഷന്‍ ചെയ്യുന്നതുള്‍പ്പെടെ എന്‍ 95 മാസ്ക്, കൈയ്യുറകള്‍, സാനിറ്റൈസര്‍ എന്നിവ കാറുകളില്‍ ഒരുക്കും. കൂടാതെ ഡ്രൈവര്‍ക്കും യാത്രക്കാരനും ക്യാബിനുകള്‍ വേര്‍തിരിച്ചു നല്‍കിയിട്ടുണ്ട്.
കേരളത്തില്‍ ഉടനീളമുള്ള പ്രമുഖ നഗരങ്ങളിലെല്ലാം ഈ സൗകര്യം ഉറപ്പാക്കിയ വാഹനങ്ങള്‍ കേരക്യാബ്സ് തയ്യാറാക്കിയിട്ടുണ്ട്. മൊബൈല്‍ ആപ്ലിക്കേഷനില്‍ പാനിക് ബട്ടണ്‍ ഉള്‍പ്പെടുത്തിയത് പോലീസ് കണ്ട്രോള് റൂമുമായി നേരിട്ട് ബന്ധപ്പെടുത്തിയാണ്. ടാക്സി വാടക സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന രീതിയില്‍ മാത്രമാണ് വാങ്ങുന്നത്. ടാക്സി വാഹനങ്ങള്‍ കേരളത്തില്‍ എവിടെ നിന്നും ബുക്ക് ചെയ്യുന്നതിന് കസ്റ്റമര്‍ സപ്പോര്‍ട്ട് (9446045678), ആപ്പിള്‍, ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകളും കേരകാബ്സ് തയ്യാറാക്കിയിട്ടുണ്ട്.
ഇത് കൂടാതെ കോവിഡ് പശ്ചാത്തലത്തില്‍ അവശ്യസാധനങ്ങള്‍ വാങ്ങുവാന്‍ പ്രയാസപ്പെടുന്നവര്‍ക്കായി കേരകെയര്സ് എന്ന പേരില്‍ ഹോംഡെലിവറി സംവിധാനവും ഒരുക്കിയിട്ടുണ്ട്. നിലവില്‍ കണ്ണൂര്‍ ജില്ലയില്‍ 90 ഓളം ടാക്സികള്‍ കേരകാബ്സിന്റെ കിഴില്‍ ഓടുന്നുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ കെ.കെ. ഹസ്സന് അയൂബ്ബ്, ജെന്നീസ് ജോണ്‍, എം.എം. നാരായണന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: