തളിപ്പറമ്പ്: ഏഴുവയസുകാരനെ ക്രൂരമായി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതി അറസ്റ്റില്‍. തമിഴ്നാട് അരിയല്ലൂര്‍ ജില്ലയിലെ കല്ലത്തൂര്‍ സ്വദേശി എ. വേലുസ്വാമിയെയാണ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. വീട്ടുകാര്‍ പീഡന പരാതി നല്കി രണ്ട് ദിവസത്തിന് ശേഷമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
സംഭവത്തില്‍ പൊലീസ് കേസെടുക്കാന്‍ വിമുഖത കാണിക്കുന്നതായി തിങ്കളാഴ്ച്ച കുട്ടിയുടെ അമ്മ പരാതിപ്പെട്ടിരുന്നു. സംഭവം വിവാദമായതോടെ കുട്ടിയെ കണ്ണൂര്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി നേരിട്ട് കൗണ്‍സിലിംഗിന് വിധേയമാക്കുകയായിരുന്നു. ഇവര്‍ക്ക് കുട്ടി നല്കിയ മൊഴിയെ തുടര്‍ന്നാണ് തളിപ്പറമ്പ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത്. തുടര്‍ന്ന് ബുധനാഴ്ച്ച രാവിലെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
സിഐ എന്‍.കെ. സത്യനാഥനാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഞായറാഴ്ച്ച ഉച്ചയോടെയാണ് ഏഴുവയസുകാരനെ ക്രൂരമായി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതെന്ന് വീട്ടുകാര്‍ നല്കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ഈ കുട്ടിയുടെ കുടുംബം താമസിക്കുന്ന ലൈന്‍ മുറിക്ക് മുമ്പിലാണ് വേലുസ്വാമി താമസിച്ചിരുന്ന മുറി. അമ്മ വീട്ടിനകത്ത് ജോലി ചെയ്തു കൊണ്ടിരിക്കെ വേലുസ്വാമിയുടെ മുറിയിലേക്ക് പോയ കുട്ടിയുടെ ട്രൗസറില്‍ രക്തക്കറ കണ്ടതാണ് പീഡനം നടന്നതായുള്ള സംശയത്തിന് ഇടയാക്കിയത്. ഇതോടെ വിവരം സമീപത്തുള്ളവരെ അറിയിക്കുകയായിരുന്നെന്ന് മാതാവ് കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു.
സംഭവം നടന്ന അന്നുതന്നെ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയും തമിഴ്നാട് സ്വദേശിയെ പിടികൂടി ഏല്‍പ്പിക്കുകയും ചെയ്തിതിരുന്നു. എന്നിട്ടും ഇയാള്‍ക്കെതിരെ കേസ് പോലും രജിസ്റ്റര്‍ ചെയ്യാതെ അന്ന് രാത്രി തന്നെ വിട്ടയച്ചുവെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു. എന്നാല്‍, കുട്ടിയുടെയോ വീട്ടുകാരുടെയോ മൊഴിയില്‍ പീഡനത്തെക്കുറിച്ച് പരാമര്‍ശമില്ലെന്നാണ് തളിപ്പറമ്പ് പൊലീസ് മറുപടിയായി ഉന്നയിച്ച വാദം. എന്നാല്‍ ഇക്കാര്യം വാര്‍ത്തയിലൂടെ പുറംലോകം അറിഞ്ഞതോടെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ വിഷയത്തില്‍ ഇടപെടുകയായിരുന്നു.
മുന്‍ വാര്‍ഡ് കൗണ്‍സിലര്‍ സി.സി. ശ്രീധരന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ കുട്ടിക്ക് നിയമ സഹായവുമായി തുടക്കം മുതലേ ഉണ്ടായിരുന്നു. അതാണ് പ്രതിയെ നിയമത്തിന് മുമ്പിലെത്തിക്കാന്‍ സഹായിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: