ന്യൂദല്‍ഹി: ദല്‍ഹിലുള്ള എല്ലാവര്ക്കും കൊറോണ ചികിത്സ നല്‍കണമെന്ന ലഫ്.ഗവര്‍ണറുടെ തീരുമാനം അനുസരിക്കുമെന്ന് മുഖ്യമന്ത്രി കെജ്രിവാള്. ഈ സമയത്ത് ഒരു എതിര്‍പ്പ് പ്രകടിപ്പിക്കില്ല, രാഷ്ട്രീയം കളിക്കില്ലെന്നും അദേഹം വീഡിയോ കോണ്‍ഫറന്‍സിങ്ങില്‍ പറഞ്ഞു.
ദല്‍ഹി സര്‍ക്കാരിനു കീഴിലുള്ള എല്ലാ ആശുപത്രികളിലും ചില സ്വകാര്യ ആശുപത്രികളിലും ദല്‍ഹിക്കാര്‍ക്ക് മാത്രമേ ചികിത്സ നല്കുകയുള്ളൂവെന്ന് കെജ്രിവാള് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഈ ഉത്തരവ് ഗവര്‍ണര്‍ അപ്പാടെ തള്ളുകയും എല്ലാവര്ക്കും ചികിത്സ നല്‍കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
രോഗികളെ ചികിത്സിക്കാന്‍ പരിമിതമായ ബെഡ് സൗകര്യം മാത്രമേ ഉള്ളൂവെന്നും ഇത് ഡല്‍ഹിക്കാര്‍ക്ക് വേണ്ടി മാറ്റിവെക്കുമെന്നുമാണ് കെജരിവാള്‍ നിലപാട് എടുത്തത്. ഇതിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജാല്‍ വിഷയത്തില്‍ ഇടപെടുകയും ഉത്തരവ് റദ്ദാക്കുകയും ചെയ്തത്.
ഒരു വിചേവം കൂടാതെ എല്ലാ രോഗികള്‍ക്കും ഡല്‍ഹിയില്‍ ചികിത്സ നല്‍കും. സ്ഥിര താമസക്കാരനല്ല എന്നതിന്റെ പേരില്‍ ആര്‍ക്കും ചികിത്സ നിഷേധിക്കാനാവില്ലെന്നും ഗവര്‍ണര്‍ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഇതോടെ കെജരിവാള്‍ സര്‍ക്കാര്‍ വെട്ടിലായി. ഇതേ തുടര്‍ന്നാണ് പുതിയ തീരുമാനം ദല്‍ഹി സര്‍ക്കാര്‍ ഇന്നു കൈകൊണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: