ബീജിങ് : ലോകത്തില്‍ ഏറ്റവും മികച്ച രീതിയില്‍ പരിശീലനം നേടിയതും ശക്തമായതും ഇന്ത്യന്‍ സൈന്യമെന്ന് ചൈനീസ് പ്രതിരോധ വിദഗ്ധന്‍ ഹുവാങ് ഗുവോഷി. ഇന്ത്യന്‍ സൈന്യത്തിന് ദുര്‍ഘടമായ മലനിരകളിലും പീഠഭൂമികളിലും യുദ്ധം ചെയ്ത് പരിചയ സമ്പത്ത് ഇന്ത്യയ്ക്കാണ്. ചൈനീസ് മാഗസീനായ ദപേപ്പറിലൂടെയാണ് ഗുവോഷി ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
യുദ്ധമുറകളിലും അനുഭവ സമ്പത്തിലും റഷ്യയും അമേരിക്കയുമെല്ലാം പിന്തള്ളി ഇന്ത്യന്‍ സൈന്യമാണ് ശക്തിയില്‍ എന്നും മുന്നില്‍ നില്ക്കുക. വിദഗ്ധരായ പര്‍വ്വതാരോഹകരെ ഇന്ത്യ സൈന്യത്തില്‍ ചേര്ത്തിച്ചുണ്ട്. അമ്പതിനായിരം വരുന്ന സ്ട്രൈക്ക് ഫോഴ്സുമുണ്ടെന്നും മൗണ്ടന്‍ ബ്രിഗേഡിനെ പുകഴ്ത്തി ചൈനീസ് പ്രതിരോധ വിദഗ്ധന്‍ അറിയിച്ചു.
12 ഡിവിഷനുകളിലായി രണ്ട് ലക്ഷം സൈനികരാണ് ഇന്ത്യയില്‍ പര്‍വ്വത യുദ്ധത്തില്‍ പ്രാവീണ്യം നേടിയിട്ടുള്ളത്. ലോകത്തെ ഏറ്റവും ഉയരത്തിലുള്ള യുദ്ധ ഭൂമിയായ സിയാച്ചിനില്‍ ഇന്ത്യന്‍ സൈന്യം കാവല്‍ നില്‍ക്കുന്നുണ്ട്. 6749 മീറ്റര്‍ മുകളിലാണ് അതിലെ എറ്റവും ഉയര്‍ത്തിലുള്ള പോസ്റ്റ്. ഇത്തരം യുദ്ധഭൂമികളില്‍ ഒരു സൈനികന് തണുപ്പില്‍ നിന്ന് മാത്രമല്ല പള്‍മണറി എഡിമ പോലുള്ള രോഗങ്ങളില്‍ നിന്നും രക്ഷ തേടേണ്ടതുണ്ട്.
ഇത്തരം പ്രതികൂല കാലാവസ്ഥകളെയെല്ലാം നേരിട്ട് പരിശീലനം സിദ്ധിച്ചവരാണ് ഇന്ത്യന്‍ സൈന്യം. അതുകൊണ്ടുതന്നെ ഇന്ത്യന്‍ സൈന്യം മറ്റേത് രാജ്യത്തേതിനേക്കാളും മികച്ചതാണ്. അമേരിക്കയില്‍ നിന്ന് വാങ്ങിയ എം 77 ഹവിറ്റ്സറും അപ്പാഷെ ഹെലികോപ്ടറും ഇന്ത്യന്‍ കരസേനയ്ക്കുണ്ട്. ഇത് ഒന്നുകൂടി കരുത്ത് പകരുന്നതാണെന്നും ഗുവോഷി കൂട്ടിച്ചേര്‍ത്തു. അതേസമയം ലഡാക്കില്‍ നിയന്ത്രണ രേഖയില്‍ ചൈനീസ് സൈന്യം പ്രകപനമുളവാക്കുന്ന വിധത്തില്‍ നിലകൊള്ളുമ്പോഴാണ് ഗുവോഷിയുടെ ഈ പ്രസ്താവന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: