ന്യൂദല്‍ഹി ലോക്ക്ഡൗണ്‍ കര്‍ശനമായി നടപ്പാക്കിയും മരണനിരക്ക് ഉയരാതെ സൂക്ഷിച്ചും കോവിഡിനെ പ്രതിരോധിക്കുന്നതില്‍ ഉത്തര്‍പ്രദേശിലെ യോഗി ആദിത്യാനാഥിനെ പ്രശംസിച്ച് പാക്കിസ്ഥാന് ദിനപത്രത്തിന്റെ എഡിറ്റര്‍. പാക് ദിനപത്രമായ ഡോണിന്റ എഡിറ്റര്‍ ഫഹദ് ഹുസൈനാണ് ഉത്തര്‍പ്രദേശില്‍ പകര്‍ച്ചവ്യാധിയെ എങ്ങനെ കൈകാര്യം ചെയ്തുവെന്ന് കാണിക്കാന്‍ പാകിസ്ഥാനിലെയും ഉത്തര്‍പ്രദേശിലെയും മരണനിരക്കുകള്‍ താരതമ്യം ചെയ്യുന്ന ഒരു ഗ്രാഫ് ഉള്‍പ്പെടെ പോസ്റ്റ് ചെയ്തു കാര്യങ്ങള്‍ വിവരിച്ചത്. ഗ്രാഫ് അനുസരിച്ച് പാകിസ്ഥാനിലെ ജനസംഖ്യ 208 ദശലക്ഷവും ഉത്തര്‍പ്രദേശില്‍ 225 ദശലക്ഷവുമാണ്. കൊറോണ വൈറസ് മൂലം പാകിസ്ഥാന്റെ മരണസംഖ്യ യു.പിയേക്കാള്‍ വളരെ ഉയര്‍ന്നതാണെന്ന് ഹുസൈന് ട്വീറ്റ് ചെയ്ത ഗ്രാഫ് പറയുന്നു.
ഈ ഗ്രാഫ് ശ്രദ്ധിക്കുക, ഇത് പാകിസ്ഥാന്റെയും ഇന്ത്യന്‍ സംസ്ഥാനമായ യു.പിയുടെയും മരണനിരക്കിനെ താരതമ്യം ചെയ്യുന്നു. രണ്ടിനും ഏകദേശം ഒരേ ജനസംഖ്യയും സാക്ഷരതയും ഉണ്ട്. പാകിസ്ഥാന് സാന്ദ്രത-കിലോമീറ്ററും ഉയര്‍ന്ന ജിഡിപി -ആളോഹരി ഉണ്ട്. യുപി ലോക്ക്ഡൗണ്‍ കര്‍ശനമായിരുന്നു, പാക്കിസ്ഥാന് ഇല്ലായിരുന്നു, മരണനിരക്കിന്റെ വ്യത്യാസം കാണുകയെന്നും ഫഹദ് ട്വീറ്റ് ചെയ്തു.
ഇന്ത്യന്‍ സംസ്ഥാനമായ യു.പിയില്‍ മരണനിരക്ക് പാകിസ്ഥാനേക്കാള്‍ കുറവാണ്, അതേസമയം യുവജനസംഖ്യയും ഉയര്‍ന്ന ജിഡിപി / ആളോഹരി ഉണ്ടായിരുന്നിട്ടും മഹാരാഷ്ട്രയില്‍ ഉയര്‍ന്ന നിരക്കാണുള്ളത്. ശരിയായ പാഠങ്ങള്‍ പഠിക്കാന്‍, യു.പി എന്ത് ശരിയാണ് ചെയ്തതെന്നും മഹാരാഷ്ട്ര എന്ത് തെറ്റാണ് ചെയ്തതെന്നും നാം അറിയണം. യുപിയില്‍ ലോക്ക്ഡൗണ്‍ ഉള്‍പ്പെടെ ആ സര്‍ക്കാര്‍ കര്‍ശനമായി നടപ്പാക്കിയതാണ് കോവിഡിനെതിരായ പോരാട്ടത്തില്‍ മുന്നേറാന്‍ കാരണമെന്നും ഹുസൈന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: