കണ്ണൂര്‍: ചരിത്രപ്രസിദ്ധമായ ചിറക്കല്‍ ചിറയുടെ നവീകരണ പ്രവര്‍ത്തനം അനിശ്ചിതത്വത്തിലാക്കിയ ഇറിഗേഷന്‍ വകുപ്പിന്റെയും കരാറുകാരന്റെയും ഒത്തുകളിയില്‍ പ്രതിഷേധിച്ച് ബിജെപി അഴീക്കോട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇറിഗേഷന്‍ വകുപ്പ് ഓഫീസിന് മുന്നിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ചിറക്കല്‍ ചിറയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ട് വര്‍ഷം മുന്നേ അനുമതി ലഭിച്ചെങ്കിലും ഇപ്പോഴും പണി ഇഴഞ്ഞുനീങ്ങുകയാണ്. ചിറയുടെ നവീകരണ പ്രവര്‍ത്തനങ്ങളില്‍ വന്‍ അഴിമതിയാണ് നടക്കുന്നതെന്ന് സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് സി.സി. രതീഷ് ആരോപിച്ചു.
നൂറു കണക്കിന് വീടുകളിലെ കുടിവെള്ള സ്രോതസ്സായ ചിറക്കല്‍ ചിറയെ നാശോന്മുഖമാക്കാന്‍ അനുവദിക്കുകയില്ലെന്നും പ്രദേശത്തെ ജനങ്ങളെ സംഘടിപ്പിച്ചു കൊണ്ട് ചിറക്കല്‍ ചിറ സംരക്ഷണത്തിനായുള്ള സമരം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം ജനറല്‍ സെക്രട്ടറി പള്ളിപ്രം പ്രകാശന് അധ്യക്ഷത വഹിച്ചു. കര്‍ഷകമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി സി.വി. സുധീര്‍ബാബു, ഒബിസി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി എം. അനീഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് ഹരികൃഷ്ണന് മോളോളത്, മണ്ഡലം സെക്രട്ടറി പി.കെ. പ്രവിന്, വിജയ് ആയിക്കര, രാഹുല്‍ രാജീവന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: