തിരുവനന്തപുരം: കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ സമഗ്ര സുരക്ഷയും ശുചിത്വ നടപടികളുമായി ‘രക്ഷാ ഇനിഷ്യേറ്റീവ്’ അവതരിപ്പിച്ച് ഓ ബൈ താമര. ലോകാരോഗ്യ സംഘടന, ആരോഗ്യ മന്ത്രാലയം, ഇന്ത്യാ ഗവണ്മെന്റ്, സംസ്ഥാന സര്‍ക്കാര്‍ എന്നിവരുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായാണ് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്. ആരോഗ്യത്തിനും സുരക്ഷയിലും വിട്ടുവീഴ്ച ചെയ്യാതെ അതിഥികളുടെ അനുഭവം വര്‍ദ്ധിപ്പിക്കുന്നതിന് പുതിയ മുന്‍കരുതല്‍ നടപടികളും നയങ്ങളും ഇതിലുണ്ട്. തിരുവനന്തപുരത്തെ ഓ ബൈ താമര, കൂര്‍ഗിലെയും കൊടൈക്കനാലിലെയും താമര റിസോര്‍ട്ടുകള്‍, ബാംഗ്ലൂരിലെ രണ്ട് ലൈലാക്ക് ഹോട്ടലുകള്‍ എന്നിവ ഉള്‍പ്പെടുന്ന താമര ലെയ്ഷര്‍ എക്സ്പീരിയന്‍സിന്റെ എല്ലാ പ്രോപ്പര്‍ട്ടികളിലും പുതിയ പദ്ധതി നടപ്പിലാക്കും.
പുതിയ സംരംഭത്തിന്റെ ഭാഗമായി വിപുലമായ ശുചീകരണം, ശുചിത്വം, സുരക്ഷാ നടപടിക്രമങ്ങള്‍, എല്ലായ്പ്പോഴും മാസ്ക് ധരിക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനുമുള്ള പ്രത്യേക മാനദണ്ഡങ്ങള്‍ എന്നിവയ്ക്കും ഊന്നല്‍ നല്കിയിരിക്കുന്നു. ആരോഗ്യം, ശുചിത്വം എന്നിവയില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നതിന് അതിഥികള്‍ എത്തുന്നതിനു മുന്‍പ്, ചെക്ക്ഇന്‍, ഇന്‍ഹൗസ് പ്രവര്‍ത്തനങ്ങള്‍ മറ്റ് സൗകര്യങ്ങള്‍ എന്നിവയ്ക്കായി പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നു. ശരീര താപനില നിരീക്ഷിക്കല്‍, എല്ലാ പൊതു സ്ഥലങ്ങളിലും മുറികളിലും മാസ്കുകളും സാനിറ്റൈസറുകളും നല്കല്, വാഹനങ്ങളുടെയും ലഗേജുകളുടെയും ശുചിത്വം, പതിവായി അണുനശീകരണം, വൃത്തിയാക്കല്‍ എന്നിവയും ഇതിന്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്.
‘മഹാമാരി എല്ലാ മേഖലകളെയും അടിസ്ഥാനപരമായി മാറ്റിയിരിക്കുന്നു, പ്രത്യേകിച്ചും മനുഷ്യരുടെ ഇടപെടല്‍ പ്രധാനമായ ആതിഥ്യമേഖലയില്. അസാധാരണമായ ഈ സമയത്ത്, ഞങ്ങളുടെ അതിഥികളുടെയും സ്റ്റാഫുകളുടെയും ക്ഷേമത്തിന് വളരെയധികം പ്രാധാന്യമുണ്ട്, ഉത്തരവാദിത്തപരമായ പ്രവര്‍ത്തനങ്ങളിലൂടെ ആധികാരികവും അവിസ്മരണീയവുമായ അനുഭവങ്ങള്‍ നല്കാന് ഞങ്ങള്‍ പരിശ്രമിക്കുന്നു. ‘രക്ഷ ഇനിഷ്യേറ്റീവ്’ സുരക്ഷാ നടപടികളുടെ പരിധിയെ പുനര്‍നിര്‍വചിച്ചുകൊണ്ട് ഞങ്ങളുടെ അതിഥികള്‍ക്ക് സമാനതകളില്ലാത്തതും സമ്മര്‍ദ്ദരഹിതവുമായ അനുഭവങ്ങള്‍ സൃഷ്ടിക്കുന്നു.’
താമര ലെയ്ഷര്‍ എക്സ്പീരിയന്‍സ് െ്രെപവറ്റ് ലിമിറ്റഡ് സിഇഒയും, ഡയറക്ടറുമായ ശ്രുതി ഷിബുലാല്‍ ഈ സംരംഭത്തെക്കുറിച്ച് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: