പേരാമ്പ്ര: മാര്‍ക്കറ്റില്‍ മതിയായ വില ലഭിക്കാത്തതിനാലും പ്രളയ ഭീഷണിയും മൂലം നേന്ത്രവാഴ കര്‍ഷകര്‍ ആശങ്കയില്‍. കൊറോണ വന്നതിന് ശേഷം കയറ്റുമതി നിലച്ചതും മാര്‍ക്കറ്റ് നിശ്ചലമായതും കര്‍ഷകര്‍ക്ക് തിരിച്ചടിയായി. കര്‍ഷകരില്‍ നിന്ന് 27 രൂപ മുതല്‍ 30 രൂപ വരെ നിരക്കില്‍ വ്യാപാരികള്‍ ശേഖരിക്കുന്ന വാഴക്കുലകള്‍ 45 മുതല്‍ 50 രൂപ നിരക്കിലാണ് വിപണിയില്‍ വില്ക്കുന്നത.്
തൊഴിലാളികളുടെ കൂലി വര്‍ദ്ധനവും, വളത്തിന്റെ അമിത വില വര്‍ദ്ധനവ് കാരണം കര്‍ഷകര്‍ കഷ്ടത്തിലാണ്. സര്‍ക്കാര്‍ വിപണിയില്‍ ശക്തമായി ഇടപെടാത്തതിനാല്‍ കച്ചവടക്കാര്‍ അമിതലാഭം കൊയ്യുന്നു. പഴം, പച്ചക്കറി സംഭരിച്ച് വെക്കാന്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. വെജിറ്റബിള്‍ ഫ്രൂട്ട്സ് ആന്‍ഡ് പ്രമോഷന് കൗണ്‍സില്‍ നോക്കുകുത്തിയാ ണെന്നും ആരോപണമുണ്ട്. കര്‍ഷകര്‍ക്ക് ഉല്‍പ്പന്നത്തിന് ന്യായമായ വില ലഭിക്കാന്‍ നടപടി സ്വീകരിക്കണമെന്നും സര്‍ക്കാര്‍ മാര്‍ക്കറ്റില്‍ ഇടപെട്ട് ഇടനിലക്കാരുടെ കൊള്ളലാഭം തടയണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: