അത്തോളി: രണ്ടാം മോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് അത്തോളിയില്‍ നടന്ന ഗൃഹ സമ്പര്‍ക്കം ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ആര്.എം. കുമാരന്. പട്ടികജാതി മോര്‍ച്ച നേതാവ് കെ.വി. കുമാരന്, ബൈജു കൂമുള്ളി, പി. ദിനേശന്, ഹരി പനങ്കുറ, അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
ബിജെപി അഴിയൂര്‍ പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച മഹാസമ്പര്‍ക്കം ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് കേരള റെക്കഗനൈസ്ഡ് സ്കൂള്‍ മാനേജ്മെന്റ് അസോസിയേഷന്(കെആര്‍എസ്എംഎ) സംസ്ഥാന സമിതി അംഗം രഞ്ജീവ് കുറുപ്പിന് നല്കി ഉദ്ഘാടനം ചെയ്തു.
കോട്ടൂര്‍ പഞ്ചായത്ത് തല ഉദ്ഘാടനം തന്ത്രി പുതുശ്ശേരി ഇല്ലത്ത് നാരായണന് നമ്പൂതിരിക്ക് പ്രധാനമന്ത്രിയുടെ കത്ത് കൈമാറി ഉത്തര മേഖലാ സെക്രട്ടറി എന്‍.പി. രാമദാസ് നിര്‍വഹിച്ചു. ബാലുശ്ശേരി പഞ്ചായത്ത്തല ഉദ്ഘാടനം കോട്ടക്കല്‍ ആര്യവൈദ്യശാലയിലെ ഡോ.കെ.വി. ഭരതന് പ്രാധാനമന്ത്രിയുടെ കത്ത് നല്കി ബിജെപി ബാലുശ്ശേരി മണ്ഡലം പ്രസിഡന്റ് ബബീഷ് ഉണ്ണികുളം നിര്‍വ്വഹിച്ചു.
കൊയിലാണ്ടിയില്‍ ഇളയിടത്ത് വേണുഗോപാല്‍, മുന്‍ അണ്ടര്‍ 19 ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗം രോഹന് കുന്നുമ്മല്‍ എന്നിവര്‍ക്ക് ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം വായനാരി വിനോദ് കത്തും ലഘുലേഖയും കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: