മനുഷ്യസ്നേഹിയായ ഒരു മഹാത്മാവിനെയാണ് എന്നെന്നും വിശ്വാമിത്ര മഹര്‍ഷിയില്‍ കാണാന്‍ കഴിയുക. പണ്ടൊരിക്കല്‍ വസിഷ്ഠ മഹര്‍ഷിയോട് നന്ദിനി പശുവിനെ തനിക്ക് തരുമോ, എന്ന് ചോദിച്ചതാണ് ക്ഷത്രിയനായിരുന്ന വിശ്വാമിത്രന്റെ മാറ്റത്തിന്റെ തുടക്കം. രാജാവായ തനിക്ക് നന്ദിനിപ്പശുവിനെ കിട്ടിയാല്‍ ജനങ്ങളുടെ മുഴുവന്‍ പട്ടിണിയും ദാരിദ്ര്യവും നീക്കാനാവുമെന്ന് വിശ്വാമിത്രന് പ്രതീക്ഷിച്ചു. നന്ദിനിപ്പശുവിനെ ചോദിച്ചത് സ്വാര്‍ഥ ബുദ്ധി കൊണ്ടല്ലേ എന്ന് പലര്‍ക്കും സംശയം തോന്നിയേക്കാം എന്നതു ശരി.
വസിഷ്ഠന് നന്ദിനിപ്പശുവിനെ നല്കാന് മടിച്ചതോടെ വിശ്വാമിത്രന്റെ മനസ്സില്‍ ഏറെ ചാഞ്ചല്യങ്ങളുണ്ടായി. ആദ്യം നന്ദിനിയെ ബലമായി കൈയടക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. മനശ്ചാഞ്ചല്യത്തിന്റെ ഫലം. തുടര്‍ന്നങ്ങോട്ട് ബ്രാഹ്മണ്യത്തിന്റെ മഹിമ മനസ്സിലാക്കി. തപസ്സുകൊണ്ട് ബ്രാഹ്മണ്യം നേടിയെടുത്തു. ജന്മം കൊണ്ടല്ല, കര്‍മം കൊണ്ടാണ് ബ്രാഹ്മണ്യം ലഭ്യമാകേണ്ടത് എന്നു തെളിയിച്ചു. ഏഴാം മന്വന്തരത്തില്‍ വസിഷ്ഠനോടൊപ്പം സപ്തര്‍ഷികളില്‍ സ്ഥാനം നേടി.
ഗായത്രീമന്ത്രം വേദങ്ങളില്‍ നിന്ന് പ്രാപ്തമാക്കി, ആദ്യമായി ജപിച്ചു സിദ്ധി വരുത്തി, മാനവലോകത്തിനായി ഉപദേശിച്ചു. ശുനശ്ശേഫനെപ്പോലെ പലരേയും രക്ഷപ്പെടുത്തി മക്കളായി സ്വീകരിച്ചു. അഷ്ടകന്, ഹാരീതന്‍, ജയന്, ക്രതുമാന്‍, തുടങ്ങി പലരും പിന്നീട് വിശ്വാമിത്രന്റെ
പുത്രസ്ഥാനം കരസ്ഥമാക്കിയവരാണ്. വിശ്വാമിത്ര പുത്രനായ ഗാലവാന്‍ മുന്‍പ് സത്യവ്രത
നാല് രക്ഷിക്കപ്പെട്ടവനാണ്. ഈ ഗാലവാന്‍ എട്ടാമത്തെ മന്വന്തരത്തില്‍ സപ്തര്‍ഷികളില്‍ ശ്രേഷ്ഠനാവേണ്ടവനാണ് എന്ന് വേദവ്യാസന് വിവരിക്കുന്നു. ഒരിക്കല്‍ വിഷ്ണുവാഹനമായ ഗരുഡന് ഗാലവനെയും വഹിച്ച് യാത്രചെയ്തിട്ടുണ്ട്.
ശ്രീകൃഷ്ണന്റെയും മറ്റും കുലഗുരുവായ ഗര്‍ഗമഹര്‍ഷി വിശ്വാമിത്ര പുത്രനാണ്. രാമായണ കാലത്ത് രാമലക്ഷ്മണന്മാരെ ബാല്യത്തില്‍ തന്നെ അയോധ്യയില്‍ നിന്ന് കൂട്ടിക്കൊണ്ടു പോയി ബല, അതിബല എന്നീ ദിവ്യമന്ത്രങ്ങള്‍ വിശ്വാമിത്ര മഹര്‍ഷി ഉപദേശിച്ചു കൊടുത്തു. വിശപ്പും ദാഹവും ഒഴിവാക്കാന്‍, സഹായിക്കുന്നതാണ് ഈ മന്ത്രങ്ങള്‍. താടക തുടങ്ങിയ രാക്ഷസീ രാക്ഷസന്മാരെ നശിപ്പിച്ച് വിശ്വാമിത്ര മഹര്‍ഷിയുടെ യാഗം പൂര്ണമാക്കാന് രാമലക്ഷ്മണന്മാര് രക്ഷകരായി ഭവിച്ചു.
രാമലക്ഷ്മണന്മാരെ വിദേഹരാജ്യത്ത് കൂട്ടിക്കൊണ്ടു ചെന്ന് സീതാസ്വയംവരത്തിന് കളമൊരുക്കിയതും വിശ്വാമിത്ര മഹര്‍ഷിയാണ്. ഗൗതമപത്നിയായ അഹല്യയ്ക്ക് ശാപമോക്ഷം കൊടുക്കാന്‍ ശ്രീരാമനെ പ്രേരിപ്പിച്ചതും വിശ്വാമിത്ര മഹര്‍ഷി തന്നെ. സത്യവ്രത മഹാരാജാവ് വസിഷ്ഠ മഹര്‍ഷിയാല്‍ ശ
പിക്കപ്പെട്ട് ത്രിശങ്കുവായി മാറിയപ്പോള്‍, ത്രിശങ്കുവിനായി പ്രത്യേകം ഒരു സ്വര്‍ഗം നിര്‍മിച്ച് പുരന്ദരര്, എന്ന ദേവേന്ദ്രനെ വെല്ലുവിളിച്ചതും വിശ്വാമിത്ര മഹര്‍ഷി തന്നെ. ഒടുവില്‍ ദേവേന്ദ്രന്, ത്രിശങ്കുവിന് സ്വര്‍ഗത്തില്‍ സ്ഥാനം കൊടുക്കേണ്ടി വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: