ഇരിട്ടി : മലയോരത്ത് ഡെങ്കിപ്പനി വ്യാപകമാവുന്നു . കാലവര്‍ഷത്തിന് മുന്നേ ഡെങ്കി വ്യാപകമായി റിപ്പോര്‍ട്ട് ചെയ്ത അയ്യങ്കുന്ന് പഞ്ചായത്തിന് പുറമെ ഉളിക്കല്‍ , പായം പഞ്ചായത്തുകളിലും ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഈ മേഖലകളില്‍ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി.
അയ്യന്‍കുന്ന് പഞ്ചായത്തില്‍ കഴിഞ്ഞമാസങ്ങളില്‍ മുപ്പതോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത് ഈ മാസത്തോടെ ഇരട്ടിച്ച് അറുപതോളമായി. ഉളിക്കല്‍ പഞ്ചായത്തില്‍ ഇപ്പോള്‍ ഒമ്പതോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം മേഖലയില്‍ ഏറ്റവുമധികം ഡെങ്കി റിപ്പോര്‍ട്ട് ചെയ്ത പായം പഞ്ചായത്തിലെ പായം , കരിയാല്‍ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഡെങ്കി റിപ്പോര്‍ട്ട് ചെയ്തതോടെ അധികൃതര്‍ ജാഗ്രതയിലാണ്.
കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പും, പോലീസും, റവന്യൂ വകുപ്പും ഉള്‍പ്പെടെ വിവിധ മാര്‍ഗങ്ങള്‍ സ്വീകരിച്ചു വരുന്നതിനിടയിലാണ് ഡെങ്കിപ്പനിയും ഭീതി പരത്തി പടരുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പായം പഞ്ചായത്തിലെ കരിയാലില്‍ ജാഗ്രതാ സമിതി രൂപീകരിച്ചു.
ശുദ്ധജലത്തില്‍ വളരുന്ന കൊതുകുകളാണ് ഡെങ്കിപ്പനി പടര്‍ത്തുന്നത് . കൊതുകുകളുടെ ഉറവിടനശീകരണമാണ് ഫലപ്രദമായ മാര്‍ഗ്ഗം എന്നത് കൊണ്ടുതന്നെ ഉറവിടം കണ്ടെത്തി നശിപ്പിക്കാനല്ല നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനായി ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണവും നടത്തുന്നതോടൊപ്പം ജാഗ്രത പാലിക്കാനും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: