മുട്ടം: സംസ്ഥാന മാലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നേതൃത്വത്തില്‍ വായുമലിനീകരണം അളക്കുന്നതിന് വേണ്ടിയുള്ള നിരീക്ഷണ കേന്ദ്രം മുട്ടം ഷന്താള്‍ ജ്യോതി പബ്ലിക്ക് സ്കൂളിന് സമീപം പ്രവര്‍ത്തനം ആരംഭിച്ചു.
വായുവിലെ സൂഷ്മകണങ്ങള്‍ പരിശോധിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. എല്ലാ ജില്ലകളിലും ഇത്തരത്തിലുള്ള 2 കേന്ദ്രങ്ങള്‍ സ്ഥാപിക്കണം എന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് മുട്ടത്ത് ഇതിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്.
മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ തൊടുപുഴ ജില്ലാ ഓഫീസിനോട് ചേര്‍ന്ന് ആദ്യത്തെ കേന്ദ്രം പ്രവര്‍ത്തിച്ച് വരുന്നുണ്ടക. തൊടുപുഴയിലെ ഓഫിസില്‍ നിന്നാണ് ഇതിന്റെ പ്രവര്ത്തനനങ്ങള് നിരീക്ഷിക്കുന്നതെങ്കിലും മേല്‍നോട്ടത്തിനായി 2 എഞ്ചിനീയര്‍മാരേയും ഇവിടെ നിയമിച്ചിട്ടുണ്ട്. അതേ സമയം കേന്ദ്രം ഹൈറേഞ്ച് മേഖലയില്‍ തുടങ്ങാതെ മുട്ടം ആരംഭിച്ചതിനെതിരെ പ്രതിഷേധങ്ങളും ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: