ഇടുക്കി: കേരളത്തില്‍ കാലാവസ്ഥാ പ്രവചനത്തിന് അതീതമായി മഴ ചെയ്താല്‍ കെഎസ്ഇബിയുടെ അണക്കെട്ടുകള്‍ തുറക്കേണ്ടി വരുമെന്നുമെന്ന് അധികൃതര്‍. 2018 ല്‍ 168 ശതമാനം മഴയാണു പെയ്തതെന്നും ഈ വര്‍ഷം അത്തരത്തില്‍ മഴ പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനമെന്നും കെഎസ്ഇബി ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
അണക്കെട്ടുകളില്‍ അധികജലം ഇപ്പോള്‍ തന്നെയുണ്ടെന്നും മണ്‍സൂണ്‍ മഴ കൂടിയാകുമ്പോള്‍ അണക്കെട്ട് തുറക്കേണ്ടി വരുമെന്നുമുള്ള വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കെഎസ്ഇബി സത്യവാങ്മൂലം നല്‍കിയത്.
കഴിഞ്ഞ ഒന്നിന് 23 ശതമാനം വെള്ളമാണ് അണക്കെട്ടിലുണ്ടായിരുന്നത്. ഇത് ഈ കാലയളവിലുള്ളതിനേക്കാളും 30 അടി കുറവാണ്. ഇടുക്കി ഡാം തുറക്കുമെന്ന കാര്യത്തില്‍ ആശങ്ക വേണ്ടെന്നും കെഎസ്ഇബി അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: