തിരുവനന്തപുരം: വഴുതക്കാട് വാര്‍ഡിലെ റോഡുകളുടെ ശോചനീയാവസ്ഥയിലും പൊട്ടിപ്പൊളിഞ്ഞ ഡ്രെയിനേജുകള്‍ക്കും പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ബിജെപി ജഗതി ഏര്യാകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഇടപ്പഴഞ്ഞിയിലും ആല്‍ത്തറയിലും പ്രതിഷേധ ധര്‍ണ നടന്നു. ഇടപ്പഴഞ്ഞി കാനറാ ബാങ്കിനുമുന്നില്‍ നടന്ന ധര്‍ണ ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.എസ്. സുരേഷ് ഉദ്ഘാടനം ചെയ്തു.
ഡെപ്യൂട്ടി മേയറുടെ സ്വന്തം വാര്‍ഡായിട്ടും വികസന കാര്യങ്ങള്‍ ഒന്നും തന്നെ നടക്കുന്നില്ല. വാര്‍ഡിന്റെ പലഭാഗങ്ങളിലും രാത്രിയില്‍ തെരുവ് വിളക്കുകള്‍ കത്തുന്നില്ല. ഓടകള്‍ വൃത്തിയാക്കാതെ മാലിന്യങ്ങള്‍ കെട്ടിനിന്ന് ദുര്‍ഗന്ധം പരത്തുന്നു. റോഡുകളില്‍ കുഴികള്‍ രൂപപ്പെട്ട് ഗതാഗതയോഗ്യമല്ലാതായിരിക്കുകയാണ്. ആല്‍ത്തറ, സിഎസ്എം, പാലോട്ടുകോണം റോഡുകളുടെ അവസ്ഥ വളരെ ശോചനീയമാണ്.
നഗരസഭയും പിഡബഌൂഡിയും റോഡുകള്‍ നന്നാക്കാനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരവുമായി ബിജെപി മുന്നോട്ടുപോകുമെന്നും ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. എസ്.സുരേഷ് പറഞ്ഞു. ബിജെപി ജഗതി ഏര്യാപ്രസിഡന്റ് കെ.എം. സുരേഷ് അധ്യക്ഷത വഹിച്ചു.
ഹിന്ദു ഐക്യവേദി സംസ്ഥാന സഹ ട്രഷറര്‍ ജ്യോതീന്ദ്രകുമാര്‍, ആര്. ഹരികൃഷ്ണന്, ഏര്യാജനറല് സെക്രട്ടറി വിനോദ്, ഏര്യാ സെക്രട്ടറി ബൈജു, ഏര്യാപ്രഭാരിയും ജില്ലാകമ്മറ്റി അംഗവുമായ പി. കുമരേശന്‍, ഏര്യാകമ്മറ്റി അംഗം സത്യവതി അമ്മ, മഹിളാമോര്‍ച്ച മണ്ഡലം കമ്മറ്റി അംഗം നീരജ, മഹിളാമോര്‍ച്ച ഏര്യാപ്രസിഡന്റ് ദീപാരാജന്‍, ജനറല്‍സെക്രട്ടറി സന്ധ്യാ പി.എസ്., സെക്രട്ടറി രമ്യാശ്രീ തുടങ്ങിയവര്‍ നേതൃത്വം നല്കി.
ആല്‍ത്തറ ജംഗ്ഷനില്‍ നടന്ന പരിപാടി ബിജെപി സംസ്ഥാന സെക്രട്ടറി സി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ബിജെപി ജഗതി ഏര്യാവൈസ്പ്രസിഡന്റ് സതീഷ് ബാബു അധ്യക്ഷത വഹിച്ചു. ബിജെപി മണ്ഡലം പ്രസിഡന്റ് എസ്കെപി രമേഷ്, മണ്ഡലം കമ്മറ്റി അംഗം ബി.അനില്‍കുമാര്‍, മേഖലാ കണ്‍വീനര്‍ ശരത്, ഏര്യാകമ്മറ്റി അംഗം മോഹനന് കോറോത്ത്, അമല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: