പാലക്കാട്: ജില്ലയില്‍ ഇന്നലെ 11 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 172 ആയി. 9 പുരുഷന്മാര്ക്കും രണ്ട് സ്ത്രീകള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിലൊരാള്‍ ജയിലിലുള്ളയാളാണ്.
അബുദാബി നിന്നെത്തിയ രണ്ട് പട്ടാമ്പിസ്വദേശികള് (32,32), ജില്ലാശുപത്രി ജീവനക്കാരായ അഞ്ചുപേര്‍ക്ക് (53, 51,37,49 സ്ത്രീ-46) സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
കാരാക്കുറിശ്ശി വാഴേമ്പുറം സ്വദേശിനി (38), ജയിലിലുണ്ടായിരുന്ന മുണ്ടൂര്‍ സ്വദേശി (35) എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ച സൗദിയില്‍ നിന്നും വന്ന മുളയങ്കാവ് സ്വദേശി (29), ദുബായില്‍ നിന്നെത്തിയ പട്ടാമ്പി ആനക്കര സ്വദേശി (52) എന്നിവര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: