കോട്ടയം: പള്ളിക്കത്തോട്ടിലെ ആലയില്‍ റിവോള്‍വര്‍ ഉള്‍പ്പെടെ നൂറിലധികം തോക്കുകള്‍ നിര്‍മിച്ച് കേരളത്തിലുടനീളം വിറ്റ കേസില്‍ ഒരാള്‍ പോലീസില്‍ കീഴടങ്ങി. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 15 ആയി. പള്ളിക്കത്തോട് അരുവിക്കുഴി സ്വദേശി സാബുവാണ് ഇന്നലെ വൈകുന്നേരം പള്ളിക്കത്തോട് ഡിവൈ.എസ്.പി പി ജെ.സന്തോഷ്കുമാറിന്റെ മുമ്ബാകെ കീഴടങ്ങിയത്.
ഏജന്റുമാര്‍ മുഖേനയാണ് ഇവര്‍ തോക്ക് വിതരണം ചെയ്തിരുന്നത്. ക്വട്ടേഷന്‍ സംഘങ്ങള്‍ക്കും തോട്ടം മുതലാളിമാര്‍ക്കും തോക്കുകൾ വിറ്റുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഒരു തോക്കിന് 12,000 രൂപയ്ക്കാണ് വിറ്റിരുന്നത്. കൈവെള്ളയില്‍ ഒതുങ്ങുന്ന റിവോള്‍വറിന് 24,000 രൂപയാണ് വില. ഫാക്ടറികളില്‍ നിര്‍മിക്കുന്ന തോക്കിനെക്കാള്‍ ഭംഗിയും കൃത്യം ഉന്നവും ആലയില്‍ നിര്‍മിച്ച തോക്കിന് ഉണ്ടെന്ന് പോലീസ് വ്യക്തമാക്കി.
ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിലാണ് പ്രധാനമായും തോക്കുകള്‍ വിറ്റിരുന്നതെന്ന് അറിവായിട്ടുണ്ട്. ജില്ലാ പോലീസ് ചീഫ് ജി.ജയദേവിന് ലഭിച്ച രഹസ്യ സന്ദേശത്തെ തുടര്‍ന്നാണ് പോലീസ് ആലയിൽ എത്തിയത്. ഇവിടെ നിന്നും പള്ളിക്കത്തോട് കൊമ്പിലാക്കല്‍ ബിനേഷ് കുമാര്‍ (43), ആനിക്കാട് തട്ടാംപറമ്പില്‍ രാജന് (46), മനേഷ് കുമാര്‍ (43) എന്നിവരെ പിടികൂടിയിരുന്നു.
പണിതുകൊണ്ടിരുന്ന തോക്കിന്റെ ബാരല്‍, പാത്തി എന്നിവ ആലയില്‍ നിന്നും പോലീസ് കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: