നയന്‍താരയുടെ അഭിനയത്തെ പുകഴ്ത്തി നടി മഞ്ജു വാര്യര്‍. നയന്‍താരയുടെ സിനിമകള്‍ താന്‍ കണ്ട് ആസ്വദിക്കാറുണ്ട്. നയന്‍താരയെ വ്യക്തിപരമായി അറിയാാം, ഒരുപാട് ഇഷ്ടമാണെന്നും ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ മഞ്ജു പറഞ്ഞു.
തൊഴിലിനോടുള്ള നയന്‍താരയുടെ സമര്‍പ്പണത്തെ താന്‍ ഇഷ്ടപ്പെടുന്നു. സിനിമ മേഖലയില്‍ സ്ത്രീകള്‍ക്ക് ശക്തമായി തുടരാന്‍ കഴിയുമെന്ന് നയന്‍താര തന്റെ കരിയറിലുടെ തെളിയിച്ചിട്ടുണ്ടെന്നും മഞ്ജു വാര്യര്‍ പറഞ്ഞു
ജയറാം നായകനായ മനസിനക്കരെ എന്ന മലയാള സിനിമയിലൂടെയാണ് നയന്‍താര സിനിമയില്‍ തുടക്കംകുറിക്കുന്നത്. ശേഷം മോഹന്‍ലാലിനൊപ്പം വിസ്മയത്തുമ്പത്ത്, മമ്മൂട്ടിക്കൊപ്പം രാപ്പകല്‍, തസ്ക്കരവീരന്‍, ഭാസ്കര്‍ ദ റാസ്കല്‍, പുതിയ നിയമം, ദിലീപിനൊപ്പം ബോഡിഗാര്‍ഡ് എന്നീ സിനിമകളില്‍ അഭിനയിച്ചു. തമിഴ് സിനിമയില്‍ നയന്‍താര കേന്ദ്രകഥാപാത്രങ്ങളെ വരെ അഭിനയിച്ച് കഴിഞ്ഞ വര്‍ഷം ശ്രദ്ധ നേടിയിരുന്നു. മലയാളത്തില്‍ ഏറ്റവും ഒടുവിലായി നിവിന്‍ പോളിക്കൊപ്പം ലവ് ആക്ഷന്‍ ഡ്രാമ എന്ന സിനിമയിലും നയന്‍താര അഭിനയിച്ചു.
നയന്‍താരയെ കേന്ദ്രകഥാപാത്രമാക്കി തമിഴില്‍ ആര്.ജെ ബാലാജിയും എന്‍.ജെ ശരവണനും ഒരുക്കുന്ന ‘മൂക്കുത്തി അമ്മന്‍’എന്ന സിനിമയിലാണ് നയന്‍താര ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചെന്നെയിലും തിരിപ്പൂര്, കാഞ്ചിപുരം എന്നിവിടങ്ങളിലാണ് സിനിമ ചിത്രീകരിക്കുന്നത്. ദേവി വേഷത്തിലാണ് സിനിമയില്‍ നയന്‍താര എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: