നാഗര്‍കോവില്‍: ജില്ലയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 90 ആയി. വിദേശത്തുള്ളവരുടെ മടങ്ങിവരവും മറ്റു സംസ്ഥാനത്തു കുടുങ്ങിക്കിടന്നവരുടെ മടങ്ങിവരവുമാണ് ജില്ലയില്‍ കൊറോണാ ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാക്കിയത്. കന്യാകുമാരി ജില്ലയില്‍ കൊറോണ രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവിനെ തുടര്‍ന്ന് ജില്ലാതിര്‍ത്തി യില്‍ ഒരു ചെക്ക് പോസ്റ്റുകൂടി ആരംഭിച്ചു.
മുപ്പന്തലില്‍ ആണ് ചെക്ക് പോസ്റ്റ് സ്ഥാപിച്ച് കഴിഞ്ഞ ദിവസം മുതല്‍ പരിശോധനയ്ക്ക് തുടക്കം കുറിച്ചത്. തിരുനെല്‍വേലി ഭാഗത്തു നിന്നും വരുന്ന ബസ്സുകളില്‍ പരിശോധന നടത്തിയ ശേഷമാണ് കടത്തിവിടുന്നത്. യാത്രക്കാരുടെ പേര്, അഡ്രസ് എന്നിവ രേഖപ്പെടുത്തും. തൃച്ചിയില്‍ നിന്നും നാഗര്‍കോവിലിലേക്ക് ദിവസേന ഇന്റര്‍സിറ്റി ട്രെയിന്‍ സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ട്രെയിനില്‍ എത്തിയ രണ്ട് യാത്രക്കാര്‍ക്ക് പരിശോധനയില്‍ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. കന്യാകുമാരി ജില്ലാതിര്‍ത്തി ചെക്ക്പോസ്റ്റായ ആരുവാമൊഴിയില്‍ എത്താതെ അഞ്ചുഗ്രാമം ഇടറോഡുവഴിയും മറ്റു ഊടുവഴികളിലൂടെയും ആളുകള്‍ ജില്ലയില്‍ എത്തുന്നത് തടയാന്‍ പ്രത്യേക പരിശോധനയും തുടരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: