തൃശൂര്‍ : ജില്ലയില്‍ 8 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമായി തിരിച്ചെത്തിയ 5 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ 3 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 4 പുരുഷന്മാരും 4 സ്ത്രീകളും ഇതില്‍ ഉള്‍പ്പെടുന്നു.
മെയ് 27 ന് അബുദാബിയില്‍ നിന്നെത്തിയ വരവൂര്‍ സ്വദേശി (50), 26 ന് കുവൈറ്റില്‍ നിന്നെത്തിയ മാടക്കത്തറ സ്വദേശിനി (32), 22 ന് ഇറ്റലിയില്‍ നിന്നെത്തിയ പുത്തന്‍ചിറ സ്വദേശിനി (39), 26 ന് കുവൈറ്റില്‍ നിന്നെത്തിയ ചാലക്കുടി സ്വദേശിനി (44), 29 ന് മുംബൈയില്‍ നിന്നെത്തിയ താന്ന്യം സ്വദേശി (54) എന്നിവര്‍ക്കും നേരത്തെ പോസിറ്റീവ് ആയ പൂത്തോള്‍ സ്വദേശിയുടെ മകന്‍ (14), ഊരകം സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തക (51), നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ സന്നദ്ധ പ്രവര്‍ത്തകന്‍ (27) എന്നിവര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പൊറുത്തിശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകയ്‌ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഈ കേന്ദ്രത്തിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന ശേഷം തീരുമാനിക്കും. ഇതുവരെ ജില്ലയില്‍ 94 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. വീടുകളില്‍ 13441 പേരും ആശുപത്രികളില്‍ 85 പേരും ഉള്‍പ്പെടെ ആകെ 13526 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
വെള്ളിയാഴ്ച 5 പേരെ ആശുപത്രിയില്‍ പുതുതായി പ്രവേശിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 8 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. വെളളിയാഴ്ച നിരീക്ഷണത്തില്‍ കഴിയുന്നവരുടെ പട്ടികയില്‍ 825 പേരെയാണ് പുതുതായി ചേര്‍ത്തിട്ടുള്ളത്. 802 പേരെയാണ് നിരീക്ഷണ കാലഘട്ടം പൂര്‍ത്തീകരിച്ചതിനെത്തുടര്‍ന്നു പട്ടികയില്‍ നിന്നും വിടുതല്‍ ചെയ്തിട്ടുള്ളത്.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തി ലോക്ക് ഡൗണ്‍ മൂലം ജില്ലയില്‍ അകപ്പെട്ടുപോയവരും സ്വദേശത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരുമായ അതിഥി തൊഴിലാളികള്‍ ഒഴികെയുള്ളവരുടെ വിവരം ജില്ലാ ഭരണകൂടം ശേഖരിക്കുന്നു.
മടങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്നവര്‍ അവരുടെ പേര്, വിലാസം, സ്വന്തം ജില്ല, സംസ്ഥാനം, മൊബൈല്‍ നമ്പര്‍ എന്നീ വിവരങ്ങള്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലോ കളക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമിലോ ഇന്നുതന്നെ അറിയിക്കണം. ഇന്ന് ഒരു ദിവസം മാത്രമേ ഈ സൗകര്യം ലഭിക്കൂ എന്നതിനാല്‍ മുഴുവന്‍ പേരും പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ എസ് ഷാനവാസ് അറിയിച്ചു. ജില്ലാ കളക്ടറേറ്റ് കണ്‍ട്രോള്‍ റൂം നമ്പര്‍ : 0487 2362424, 9447074424.
പ്രതികരിക്കാൻ ഇവിടെ എഴുതുക: