തൊടുപുഴ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തപസ്യ ഇടുക്കി ജില്ല സമിതി ഏര്‍പ്പെടുത്തിയ പ്രഥമ തപോവനം അവാര്‍ഡിന് കോലാനി അമരങ്കാവ് ഭരണസമിതിയെ തെരഞ്ഞെടുത്തു. കാവുകളും വനങ്ങളും സംരക്ഷിക്കുന്നതില്‍ മാതൃകാപരമായ പ്രവര്‍ത്തനം നടത്തുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമായി നല്‍കുന്നതാണ് ഈ പുരസ്കാരം.
കോലാനിയിലെ അമരങ്കാവിന് ആയിരം വര്‍ഷത്തോളം പഴക്കമുണ്ട്. രണ്ടേമുക്കാല്‍ ഏക്കര്‍ സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന കാവില്‍ അപൂര്‍വ്വമായ വൃക്ഷങ്ങളും സസ്യങ്ങളുമുണ്ട്.
ഇതിന് പുറമെ മുപ്പതിലധികം പൂമ്പാറ്റകളെ കണ്ടെത്താന്‍ സസ്യ ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അമരങ്കാവില്‍ പ്രകൃതിയുടെ പ്രതീകമായ ദേവീപ്രതിഷ്ഠയുമുണ്ട്. ദേവിയുടെ സാന്നിധ്യവും ഈ വിശ്വാസവുമാണ് ഈ കാവിനെ അതിന്റെ തനിമയോടെ നിലനിര്‍ത്താന്‍ സഹായിക്കുന്നത്.
. പ്രകൃതിസംരക്ഷണത്തിന്റെ ആവശ്യകത സാധാരണക്കാരിലെത്തിക്കുകയാണ് ഈ വാരാചരണം കൊണ്ട് ഉദ്ദേശിക്കുന്നത്. 5001 രൂപ ക്വാഷ് അവാര്‍ഡും പ്രശസ്തിപത്രവും കൊറോണേ പ്രോട്ടോക്കോള്‍ പാലിച്ച് നടത്തുന്ന ലളിതമായ ചടങ്ങില്‍ വച്ച് കാവിന്റെ ഭരണ സമിതിക്ക് കൈമാറുമെന്ന് ജില്ലാ സെക്രട്ടറി എസ്.എന്‍. ഷാജി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: