കൊച്ചി: ഇന്നലെ രണ്ട് കേസുകളില്‍ കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. കൂടാതെ മറ്റു ജില്ലകളില്‍ സ്ഥിരീകരിച്ച രണ്ട് കേസുകള്‍ കൂടി ജില്ലയില്‍ ചികിത്സയിലുണ്ട്. വിവിധ ആശുപത്രികളിലായി 44 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുണ്ട്. കളമശേരി മെഡിക്കല്‍ കോളേജില്‍ 39ഉം, സ്വകാര്യ ആശുപതിയില്‍ 1ഉം ഐഎന്‍എച്ച്എസ് സഞ്ജീവനിയില്‍ നാലുപേരും ചികിത്സ യിലുണ്ട്.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടുപേര്‍ മഹാരാഷ്ട്ര സ്വദേശികളായ 34 ഉം, 41 ഉം വയസുള്ള, മെര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥരാണ്. ജൂണ്‍ 1 ലെ മുംബൈ – കൊച്ചി എയര്‍ ഏഷ്യ വിമാനത്തില്‍ എത്തിയ ശേഷം ഹോട്ടലില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നുവെങ്കിലും ജോലിയില്‍ പ്രവേശിക്കുന്നതിന് മുന്‍പായി നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
ജൂണ്‍ മൂന്നിന് കൊല്ലം ജില്ലയില്‍ രോഗം സ്ഥിരീകരിച്ച 37 കാരനായ വ്യക്തി കളമശേരി മെഡിക്കല്‍ കോളേജിലാണ്. സ്വകാര്യ ഷിപ്പിങ് കമ്പനിയിലെ ജീവനക്കാരനാണ്. ജോലിക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയില്‍ രോഗം സ്ഥിരീകരിച്ച 73 കാരനായ വ്യക്തിയും കളമശേരി മെഡിക്കല്‍ കോളേജിലാണ് . ജൂണ്‍ മൂന്നിന് ദോഹ – കൊച്ചി വിമാനത്തില്‍ എത്തിയ ശേഷം ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: