ഇരിട്ടി: ആറളം ഫാമില്‍ വ്യാജവാറ്റ് കണ്ടെത്താനുള്ള റെയിഡിനിടയില്‍ കള്ളത്തോക്കുമായി വയോധികനെ ആറളം പോലീസ് അറസ്റ്റുചെയ്തു. പുരധിവാസ മേഖല ബ്ലോക്ക് 11ല്‍ താമസിക്കുന്ന മനങ്ങാടന്‍ കുങ്കന് (59) നെയാണ് നാടന്‍ തിര തോക്കുമായി ആറളം സിഐ സുധീര്‍ കല്ലന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ഇയാളെ വിശദമായി ചോദ്യം ചെയ്തു വരുന്നതായി പോലീസ് പറഞ്ഞു. സി ഐയ്ക്ക് പുറമെ എസ്ഐ കെ. പ്രകാശന്, എഎസ്ഐ നാസര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഫാമില്‍ വ്യാജ വാറ്റ് വ്യാപകമാണെന്ന പരാതിയെ തുടര്‍ന്നാണ് പോലീസ് റെയ്ഡ് നടത്തിയത്. മേഖലയില്‍ ആള് താമസമില്ലാത വീടുകള്‍ കേന്ദ്രീകരിച്ചാണ് വാറ്റ്. മേഖലയില്‍ പരിശോധന നടത്തുന്നതിനിടയിലാണ് ഇയാള്‍ തേക്കുമായി പിടിയിലാകുന്നത്.
മേഖലയില്‍ വന്യമൃഗ വേട്ട വ്യാപകമാണെന്ന പരാതി നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ലോക്ക് ഡൗണ്‍ കാലത്ത് ഇത് വര്‍ധിച്ചതായും കണ്ടെത്തിയിരുന്നു. വനം വകുപ്പിന്റെ നേതൃത്വത്തില്‍ വ്യാപകമായ പരിശോധനകള്‍ നടത്തിയെങ്കിലും ആരേയും പടികൂടാന്‍ കഴിഞ്ഞിരുന്നില്ല. മലാന് , കാട്ടു പന്നി ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ ഫാമിനുള്ളില്‍ ചത്ത നിലയിലും കണ്ടെത്തിയിരുന്നു. അധികൃതരുടെ കണ്ണ് വെട്ടിച്ച് നിരവധി പേരാണ് ഫാമിന് പുറത്തുനിന്നും വേട്ടയ്ക്കായി ഇവിടെ എത്തിച്ചേരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: