കൊച്ചി: ദേവസ്വം ബോര്‍ഡിനു നേരേ പരിഹാസവുമായി ഹൈക്കോടതി. വാഴപ്പള്ളി മഹാദേവ ക്ഷേത്ര ഭൂമി അനധികൃതമായി കൈയറി സിപിഎമ്മുകാര്‍ കപ്പ കൃഷി ചെയ്ത സംഭവത്തില്‍ ഹിന്ദു ഐക്യവേദി ഉള്‍പ്പെടെയുള്ള ഹിന്ദു സംഘടനകള്‍ നല്കിയ ഹര്‍ജി പരിഗണിക്കവേയായിരുന്നു ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി ചോദ്യം ഉന്നയിച്ചത്. സിപിഎം അനുഭാവമുള്ള ചിലര്‍ക്ക് കൃഷി നടത്താന്‍ ക്ഷേത്ര ഭൂമി വിട്ടു നല്‍കിയതിനെതിരെ വിശ്വാസികള്‍ക്കിടയില്‍ നിന്ന് വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.
ദേവസ്വം ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് പാട്ടത്തിന് നല്‍കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചു. ക്ഷേത്ര ഭൂമിയില്‍ കൃഷി ചെയ്യാന്‍ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. വസ്തുക്കള്‍ ആര്‍ക്കും പാട്ടത്തിന് നല്കാന് ഉദ്ദേശമില്ലെന്നും ബോര്‍ഡ് അറിയിച്ചതോടെ അങ്ങനെ എങ്കില്‍ ദേവസ്വം ഭൂമി കയ്യേറിയത് ആരാണെന്ന് വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. സംഭവം അന്വേഷിച്ച് ജൂണ്‍ 16 ന് മുന്‍പ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ദേവസ്വം സെക്രട്ടറിക്കു കോടതി നിര്‍ദ്ദേശം നല്കി. ഇക്കാര്യത്തില്‍ കോടതി നിര്‍ദ്ദേശമനുസരിക്കുമെന്നും ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു. കേസ് ജൂണ്‍ 17 ന് വീണ്ടും പരിഗണിക്കും. ക്ഷേത്ര ഭൂമി ക്ഷേത്ര ആവശ്യങ്ങള്‍ക്ക് മാത്രമെ ഉപയോഗിക്കാവൂ എന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് ബോര്‍ഡ് ലംഘിച്ചുവെന്നായിരുന്നു ഹിന്ദു സംഘടനകളുടേയും വിശ്വാസികളുടേയും ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: