ന്യൂദല്‍ഹി: പാലക്കാട്-മലപ്പുറം അതിര്‍ത്തിയില്‍ സ്ഫോടനവസ്തുക്കള്‍ നിറച്ച പൈനാപ്പിള്‍ നല്കി ഗര്‍ഭിണിയായ ആനയെ കൊന്ന സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ദേശീയ ചാനലിനോടു സംസാരിക്കവേയാണ് സംഭവം അതീവ ഗുരതരമാണെന്നും ഇന്ത്യന്‍ സംസ്കാരത്തിനു നിരക്കാത്തത് ആണെന്നും സ്മൃതി പ്രതികരിച്ചത്. സ്ഫോടകവസ്തു നിറച്ച പൈനാപ്പിള്‍ കഴിക്കാന്‍ നല്കിയ ആസൂത്രിതമായി നടത്തിയതാണ്. പൈനാപ്പിളിനുള്ളില്‍ പടക്കമല്ല, മറിച്ച സ്പര്ശനത്തിലൂടെയും മറ്റു പൊട്ടിത്തെറിക്കുന്ന ബോംബാണ്. വിഷയത്തില്‍ കേരള സര്‍ക്കാരും വനംവകുപ്പ് എന്തു ചെയ്യുകയാണ്. ഇത്തരത്തില്‍ വന്യജീവികളെ കൊല്ലുന്നത് നിസാരമായി കാണാന്‍ സാധിക്കില്ല. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ് ഇത്തരം ക്രൂരസംഭവങ്ങള്‍ക്ക് വഴിവയ്ക്കുന്നത്. വിഷയത്തില്‍ സംസ്ഥാനസര്‍ക്കാരും പ്രാദേശികഭരണകൂടവും കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് കുറ്റക്കാര്‍ക്കെതിരേ ഉചിതമായ നടപടി സ്വീകരിക്കുമെന്നും സ്മൃതി.
ഗര്‍ഭിണിയായ കാട്ടാനയെ കൈതച്ചക്കയില്‍ പടക്കം വച്ചു കൊലപ്പെടുത്തിയ കേസില്‍ ശക്തമായ അന്വേഷണമുണ്ടാകുമെന്നു കേന്ദ്ര വനം- പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കറും പ്രതികരിച്ചു. കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കും. ഭക്ഷ്യവസ്തുവില്‍ പടക്കം വച്ചു നല്കി കൊല്ലുന്നത് ഭാരത സംസ്കാരമല്ലെന്നും ജാവഡേക്കര്‍ ട്വീറ്റ് ചെയ്തു.
മെയ് 27 നാണ് ഏകദേശം 15 വയസ്സുള്ള ഗര്‍ഭിണിയായ കാട്ടാനയെ കണ്ടെത്തിയത്. പടക്കം നിറച്ച പൈനാപ്പിള്‍ കഴിച്ചപ്പോള്‍ പൊട്ടിത്തെറിച്ച് ആനയുടെ വായില്‍ നിറയെ മുറിവുകളായിരുന്നു. പിന്നീട്, ഭക്ഷണം കഴിക്കാന്‍ കഴിയാതെ ആന കഴിച്ചുകൂട്ടുകയായിരുന്നു. കാട്ടാനയെ കുങ്കിയാനകളെ ഉപയോഗിച്ച് പിടിച്ച് കരയ്ക്ക് കയറ്റാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
തൃശൂരിലെ അസ്സി.ഫോറസ്റ്റ് വെറ്ററിനറി സര്ജന് ഡോ.ഡേവിഡ് എബ്രഹാമാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. നാവും, കീഴ്ത്താടിയും പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. പന്നികളെ ഓടിക്കാന്‍ പഴങ്ങളിലും മറ്റും പടക്കം നിറക്കുന്ന രീതി പാലക്കാടന്‍ മേഖലകളിലുണ്ട്. പക്ഷെ ഇത്തരത്തില്‍ ആനയുടെ വായ തകര്‍ന്ന് ചെരിയുന്ന സംഭവം ആദ്യമാണെന്നാണ് വനം വകുപ്പ് അധികൃതരുടെ വാദം.ഇപ്പോഴും തോട്ട മേഖലകളില്‍ പന്നിപ്പടക്കം കര്‍ഷകര്‍അനധികൃതമായി ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.വായില്‍ പുഴുവരിച്ചുള്ള വൃണവുമായി ആനയെ കണ്ടെത്തുമ്പോള്‍ തന്നെ ഭക്ഷണം കഴിക്കാനാവാതെ എല്ലും തോലുമായ അവസ്ഥയായിരുന്നു. വയറില്‍ വെള്ളം മാത്രമേ ഉണ്ടായിരുന്നുള്ളു. വെള്ളത്തില്‍ നിലകൊണ്ട ആന വീണ് ശ്വാസകോശത്തില്‍ വെള്ളം കയറിയാണ് ചെരിഞ്ഞതെന്നാണ് ആനയെ പോസ്റ്റ്മോര്ട്ടംറിപ്പോര്ട്ടില്.
കേരളത്തില്‍ നടന്ന ക്രൂരതക്കെതിരെ ഇന്ത്യയിലെമ്പാടും പ്രതിഷേധം അലയടിച്ചിട്ടുണ്ട്. ഹോളിവുഡ്, ക്രിക്കറ്റ് താരങ്ങള്‍, മാധ്യമപ്രവര്‍ത്തകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ ക്രൂരതക്കെതിരെ രംഗത്തുവന്നു. ഈ ക്രൂരസംഭവത്തിനെതിരെ വന്‍ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരോട് കോഹ്ലി അടക്കം ഈ ക്രൂരതയെ അപലപിച്ച് രംഗത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: