ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചതോടെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന പല വിദ്യാര്‍ത്ഥികള്‍ക്കും സ്വന്തമായി സ്മാര്‍ട്ട് ഫോണോ കംപ്യൂട്ടറോ, ടാബ്ലറ്റോ ഇല്ലാത്തതിനാല്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇക്കാര്യം മനസ്സിലാക്കിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ടാബ്ലറ്റുകള് വിതരണം ചെയ്യുകയായിരുന്നു.
യുവമോര്‍ച്ച കോഴിക്കോട് സൗത്ത് നിയോജക മണ്ഡലം പ്രസിഡന്റ് ഹരിപ്രസാദ് രാജയുടെ നേതൃത്വത്തില്‍ നിര്‍ദ്ധനരായ പത്ത് വിദ്യാര്‍ത്ഥികള്‍ക്കാണ് ആദ്യഘട്ടത്തില്‍ ടാബ്ലറ്റുകള് നല്‍കുന്നത്.
ബിജെപി പന്നിയങ്കര ഏരിയ കമ്മറ്റി കല്ലായ് ക്ളസ്റ്റര്‍ കാര്യാലയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഇരട്ട സഹോദരങ്ങളായ ഗൗതം കൃഷ്ണക്കും യദുകൃഷ്ണക്കും ആദ്യ ടാബ് നല്കി ഹരിപ്രസാദ് രാജ ഉദ്ഘാടനം ചെയ്തു. ബിജെപി പന്നിയങ്കര ഏരിയ പ്രസിഡന്റ് കെ. അനില്‍കുമാര്‍, വൈസ് പ്രസിഡന്റ് പി. രജുലേഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: