ബത്തേരി: സ്വദേശത്തേക്ക് പോകണമെന്ന ആവശ്യവുമായി എത്തിയ അന്യസംസ്ഥാനതൊഴിലാളികള്‍ ബത്തേരി നഗരസഭയ്ക്കുമുന്നില്‍ ദേശീയപാത തടസ്സപ്പെടുത്തി പ്രതിഷേധിച്ചു. പ്രതിഷേധിച്ച തൊഴിലാളികള്‍ക്ക് നേരെ ലാത്തിവീശി. കഴിഞ്ഞദിവസങ്ങളില്‍ മെഡിക്കല്‍ ചെക്കപ്പും രജിസ്ട്രേഷന് കഴിഞ്ഞതുമായ ഉത്തര്‍ പ്രദേശില്‍ നിന്നുള്ള 60 തൊഴിലാളികളാണ് നാട്ടിലേക്ക് മടങ്ങുന്നതിന്നായി ബുധനാഴ്ച രാവിലെ 9മണിയോടെ ബത്തേരി നഗരസഭയില്‍ എത്തിയത്.
രാവിലെ ഇവിടെ നിന്നും കെഎസ്ആര്‍ടിസി ബസ്സില്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തി്ക്കാം എന്ന് കഴിഞ്ഞദിവസം അറിയിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇവരെത്തിയത്. എന്നാല്‍ ചൊവ്വാഴ്ച ബത്തേരി നഗരസഭയില്‍ നാല്അന്യസംസ്ഥാനതൊഴിലാളികള്ക്ക് കൊവിഡ് 19 സ്ഥിരീകരിക്കുകയും, നിരവധി പേര് സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടാന്‍ സാഹചര്യമുള്ളതിനാലും നഗരസഭയുടെ ശുപാര്‍ശപ്രകാരം ജില്ലാ ഭരണകൂടം രാത്രിയോടെ നഗരസഭ പൂര്‍ണ്ണമായും കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിച്ചു.
കണ്ടെയ്മെന്റ് സോണായതോടെ നാട്ടിലേക്ക് തിരിക്കേണ്ട അന്യസംസ്ഥാന തൊഴിലാളികളുടെ യാത്രയും മുടങ്ങി. ഇതോടെ നാട്ടിലേക്ക് പോകുന്നതിന്നായി രാവിലെ നഗരസഭയിലെത്തിയ ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ പ്രതിഷേധവുമായി നഗരസഭയുടെ ഗേറ്റിനുമുന്നില്‍ നിലയുറപ്പിക്കുകയും പിന്നീട് ദേശീയപാതയിലേക്ക് കയറി പ്രതിഷേധിക്കുകയുമായിരുന്നു. വിവരമറിഞ്ഞ സ്ഥലത്തെത്തിയ ബത്തേരി പൊലിസ് ഇവരെ വിരട്ടിയോടിക്കുകയുമാണുണ്ടായത്.
തുടര്‍ന്ന് പൊലിസും നഗരസഭ അധികൃതരും അതിഥി തൊഴിലാളികളുമായി സംസാരിക്കുകയും ഇവരെ താമസിച്ചിരുന്ന സ്ഥലത്ത്തന്നെ തുടരാന്‍ ആവശ്യപ്പെട്ടതനുസരി്ച്ച് ഇവര്‍ പിരിഞ്ഞുപോകുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: