കണ്ണൂര്‍: ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് സൗകര്യമില്ലാത്തത് മൂലം വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിന് കാരണം സര്‍ക്കാര്‍ അനാസ്ഥയാണെന്ന് ചൂണ്ടിക്കാട്ടി കണ്ണൂര്‍ കലക്ട്രേറ്റിന് മുന്നില്‍ മഹിളാമോര്‍ച്ച കണ്ണൂര്‍ ജില്ല കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധം ജില്ലാ അധ്യക്ഷ സ്മിത ജയമോഹന് ഉത്ഘാടനം ചെയ്തു.
അഡ്വ. ജൂജി ദേവീദാസ്, ബിജെപി ജില്ലാ സെക്രട്ടറി സലീന, കണ്ണൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് സീന രഞ്ജിത്ത്, സെക്രട്ടറി കൃഷ്ണപ്രഭ തുടങ്ങിയവര്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി ടി. ജ്യോതി സ്വാഗതവും വൈസ് പ്രസിഡന്റ് ഉഷ പേരാവൂര്‍ നന്ദിയും പറഞ്ഞു.
മഹിളാമോര്‍ച്ച തലശ്ശേരി മണ്ഡലം കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ധര്‍ണ്ണ ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം കെ.എന്‍. മോഹനന് ഉദ്ഘാടനം ചെയ്തു. മഹിളാ മോര്‍ച്ചാ മണ്ഡലം പ്രസിഡണ്ട് കെ. ജീന അധ്യക്ഷത വഹിച്ചു. ഒബിസി മോര്‍ച്ച ജില്ല ട്രഷറര്‍ പി.കെ. ബൈജിത്ത്, മണ്ഡലം വൈസ് പ്രസിഡണ്ട് ശോഭനാ രതീഷ്, മണ്ഡലം സിക്രട്ടറി പ്രീത പ്രദീപ്, ബി.എം. മീന, കെ. രതീശന് എന്നിവര്‍ നേതൃത്വം നല്കി.
വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച കുത്തൂപറമ്പ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പാനൂര്‍ എഇഒ ഓഫിസിന് മുന്നില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു. ബിജെപി ജില്ലാ സെക്രട്ടറി സി.കെ. കുഞ്ഞിക്കണ്ണന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് വി.കെ. സ്മിന്‍തേഷ് അദ്ധ്യക്ഷത വഹിച്ചു. പി. രഘുനാഥ്, എം. രത്നാകരന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: