ന്യൂദല്‍ഹി:കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ്-19 രോഗം ഭേദമായത് 4,776 പേര്‍ക്ക്. രാജ്യത്ത് ഇതുവരെ ആകെ 1,00,303 പേര്‍ക്ക് രോഗം ഭേദമായി. രോഗമുക്തി നിരക്ക് 48.31 ശതമാനം. നിലവില്‍ ചികിത്സയിലുള്ളത് 1,01,497 പേരാണ്.
രാജ്യത്തെ കോവിഡ്-19 മരണനിരക്ക് 2.8 ശതമാനമാണ്.
480 സര്‍ക്കാര്‍ ലാബുകളും 208 സ്വകാര്യ ലാബുകളും ഉള്‍പ്പെടെ 688 ലാബുകളാണ് കോവിഡ്-19പരിശോധനയ്ക്കായി രാജ്യത്തുള്ളത്. ഇതുവരെ 41,03,233 സാമ്പിളുകള്‍ പരിശോധിച്ചു. ഇന്നലെ മാത്രം 1,37,158 സാമ്പിളുകള്‍ പരിശോധിച്ചു.
952 പ്രത്യേക കോവിഡ് ആശുപത്രികളാണ് രാജ്യത്തുള്ളത്. 1,66,332 ഐസൊലേഷന്‍ കിടക്കകളും 21,393 ഐസിയു കിടക്കകളും 72,762 ഓക്സിജന്‍ നല്കാന് സൗകര്യമുള്ള കിടക്കകളും ഇവയിലുണ്ട്. 1,34,945 ഐസൊലേഷന്‍ കിടക്കകളുള്ള 2,391 കോവിഡ് പ്രത്യേക ആരോഗ്യ കേന്ദ്രങ്ങളുണ്ട്. 11,027 ഐസിയു കിടക്കകളും ഓക്സിജന്‍ നല്കാന് സൗകര്യമുള്ള 46,875 കിടക്കകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. സംസ്ഥാന / കേന്ദ്ര ഭരണപ്രദേശങ്ങളിലെ സ്ഥാപനങ്ങള്‍ക്ക് 125.28 ലക്ഷം എന്‍ 95 മാസ്കുകളും 101.54 ലക്ഷം വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളും (പിപിഇ) കേന്ദ്രം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: